യുഡിഎഫ് ഇന്ദിരാ ഗ്യാരന്റി സൗജന്യയാത്രയ്ക്ക് ഡബിൾബെല്ല് ; വാഗ്ദാനമല്ലിത്, യുഡിഎഫിന്റെ ഉറപ്പെന്ന് കെസി വേണുഗോപാൽ എംപി

UDF Indira's guarantee of free travel is a double bell; This is not a promise, it is a guarantee from UDF, says KC Venugopal MP

യാത്രക്കാരായ ആളുകൾ മുഴുവൻ പദ്ധതിയെ വലിയതോതിൽ സ്വീകരിക്കുമെന്ന നിലയിലുള്ള പ്രതികരണമാണ് നടത്തിയതെന്നും യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ ഉടൻതന്നെ പദ്ധതി നടപ്പാക്കുമെന്നും കെ സി വേണുഗോപാൽ എംപി പ്രതികരിച്ചു. കെ എസ് ആർ ടി സിയെ നഷ്ടത്തിൽ ആക്കുന്ന പദ്ധതിയാണ് ഇത് എന്ന് ഇടതുപക്ഷക്കാർ കുറ്റപ്പെടുത്തുന്നുണ്ട്. എന്നാൽ കർണാടകയിലും തെലങ്കാനയിലും  കോൺഗ്രസ് സർക്കാർ ഈ പദ്ധതി വിജയകരമായി നടപ്പാക്കിയിട്ടുണ്ടെന്നും സ്ത്രീയാത്രക്കാരുടെ ടിക്കറ്റിന് ആനുപാതികമായ തുക സബ്‌സിഡിയായി സർക്കാർ കെ എസ് ആർ ടി സിക്ക് നൽകുമെന്നും കെ സി വേണുഗോപാൽ എം പി പറഞ്ഞു.

 യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഇതിനോടകം ജനശ്രദ്ധ ആകർഷിച്ച പദ്ധതിയാണ് അഞ്ചിന ഇന്ദിരാ ഗ്യാരന്റിയുടെ ഭാഗമായി പ്രഖ്യാപിച്ച സ്ത്രീകൾക്ക് കെഎസ് ആർടിസിയിൽ സൗജന്യയാത്ര.  പദ്ധതി കൂടുതൽ പ്രചരിപ്പിക്കാനും ജനങ്ങളുടെ നേരിട്ടുള്ള പ്രതികരണം മനസിലാക്കാനും എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലും യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടിയും പങ്കാളിയായപ്പോൾ  വേറിട്ടൊരു യാത്രയുടെ ഡബിൾ ബെല്ല് കൂടിയായി. കഴിഞ്ഞ ദിവസം പാലക്കാട് കോട്ടമൈതാനത്തു നിന്നും  കണ്ടക്ടറുടെ വിസിലിനൊപ്പം കെഎസ്ആർടിസി ബസ് പുറപ്പെട്ടപ്പോൾ പുതിയൊരു രാഷ്ട്രീയ ചരിത്രം കൂടി ചലിച്ചു തുടങ്ങി.  കെസി വേണുഗോപാലിന്റെയും രമേഷ് പിഷാരടിയുടെയും ഒപ്പം   സംവദിച്ചും യാത്രാക്ലേശങ്ങൾ വിവരിച്ചും  കുഴൽമന്ദം വരെയുള്ള യാത്ര ബസിലെ യാത്രക്കാർക്കും നവ്യാനുഭവമായി. 

UDF Indira's guarantee of free travel is a double bell; This is not a promise, it is a guarantee from UDF, says KC Venugopal MP

യാത്രക്കാരായ ആളുകൾ മുഴുവൻ പദ്ധതിയെ വലിയതോതിൽ സ്വീകരിക്കുമെന്ന നിലയിലുള്ള പ്രതികരണമാണ് നടത്തിയതെന്നും യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ ഉടൻതന്നെ പദ്ധതി നടപ്പാക്കുമെന്നും കെ സി വേണുഗോപാൽ എംപി പ്രതികരിച്ചു. കെ എസ് ആർ ടി സിയെ നഷ്ടത്തിൽ ആക്കുന്ന പദ്ധതിയാണ് ഇത് എന്ന് ഇടതുപക്ഷക്കാർ കുറ്റപ്പെടുത്തുന്നുണ്ട്. എന്നാൽ കർണാടകയിലും തെലങ്കാനയിലും  കോൺഗ്രസ് സർക്കാർ ഈ പദ്ധതി വിജയകരമായി നടപ്പാക്കിയിട്ടുണ്ടെന്നും സ്ത്രീയാത്രക്കാരുടെ ടിക്കറ്റിന് ആനുപാതികമായ തുക സബ്‌സിഡിയായി സർക്കാർ കെ എസ് ആർ ടി സിക്ക് നൽകുമെന്നും കെ സി വേണുഗോപാൽ എം പി പറഞ്ഞു.

UDF Indira's guarantee of free travel is a double bell; This is not a promise, it is a guarantee from UDF, says KC Venugopal MP

ദൈനംദിന ജോലികൾക്കും പഠനത്തിനുമായി ബസ്സിനെ ആശ്രയിക്കുന്ന സ്ത്രീകൾക്ക് ഈ പദ്ധതി ഒരു വലിയ സാമ്പത്തിക ആശ്വാസമാകുമെന്ന പ്രതീക്ഷയും കെസി വേണുഗോപാൽ പങ്കുവെച്ചു. ഇത് വെറുമൊരു വാഗ്ദാനമല്ലെന്നും യുഡിഎഫിന്റെ ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
  
സ്ത്രീകളുടെ യാത്രാസ്വാതന്ത്ര്യവും സാമ്പത്തിക ഭദ്രതയും ഉറപ്പാക്കുക എന്നതാണ് ഇന്ദിരാ ഗ്യാരണ്ടിയുടെ ലക്ഷ്യം. ബസ്സിലെ അമ്മമാരുടെയും സഹോദരിമാരുടെയും കണ്ണുകളിലെ തിളക്കം ഈ പദ്ധതിയുടെ വിജയമാണ് സൂചിപ്പിക്കുന്നതെന്നും കെ സി വേണുഗോപാൽ പറഞ്ഞു. യാത്രക്കാരുടെ വിശേഷങ്ങൾ ചോദിച്ചറിഞ്ഞും തന്റെ തനതായ ശൈലിയിൽ തമാശകൾ പറഞ്ഞും പിഷാരടി ജനങ്ങൾക്കിടയിൽ ഒരാളായി മാറി.