ഇന്‍ഡിഗോ വിമാന സര്‍വീസ് പ്രതിസന്ധി യാത്രക്കാര്‍ക്ക് ടിക്കറ്റ് റീഫണ്ടും അര്‍ഹമായ നഷ്ടപരിഹാരവും നല്‍കണം: കെസി വേണുഗോപാല്‍ എംപി

IndiGo flight service crisis: Ticket refunds and due compensation should be given to passengers: KC Venugopal MP
IndiGo flight service crisis: Ticket refunds and due compensation should be given to passengers: KC Venugopal MP

ആലപ്പുഴ : ഇന്‍ഡിഗോ വിമാന സര്‍വീസ് പ്രതിസന്ധി കാരണം പെരുവഴിയിലായ യാത്രക്കാര്‍ക്ക് ടിക്കറ്റ് റീഫണ്ടും അര്‍ഹമായ നഷ്ടപരിഹാരവും നല്‍കണമെന്ന് എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. 500 ലധികം വിമാനങ്ങള്‍ റദ്ദാക്കിയതോടെ പതിനായിരകണക്കിന് യാത്രക്കാരാണ് ദുരിതത്തിലായത്. വ്യോമഗതാഗത മേഖലയിലെ  പ്രതിസന്ധി കാരണം കേന്ദ്ര സര്‍ക്കാര്‍ സംവിധാനത്തിന്റെ പരാജയമാണ്.

tRootC1469263">

 ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തികാതിരിക്കാന്‍ ശക്തമായ നടപടി വ്യോമയാന മന്ത്രാലയം സ്വീകരിക്കണം.യാത്രക്കാരുടെ താല്‍പ്പര്യത്തേക്കാള്‍ കോര്‍പ്പറേറ്റ് അത്യാഗ്രഹത്തിന് മോദിസര്‍ക്കാര്‍ മുന്‍ഗണന നല്‍കിയതാണ് ഇത്തരമൊരു ദുരവസ്ഥയ്ക്ക് കാരണം. ഒരു കാലത്ത് മത്സരബുദ്ധിയോട് പ്രവര്‍ത്തിച്ചിരുന്ന മേഖലയില്‍ വിമാന കമ്പനികളുടെ എണ്ണം രണ്ടായി ചുരുക്കിയതും പ്രതിസന്ധിയുടെ ആഘാതം വര്‍ധിപ്പിച്ചു. യാത്രക്കാരുടെ ക്ഷേമം ഉറപ്പാക്കാന്‍ വ്യോമയാന മന്ത്രാലയവും വിമാന കമ്പനിയും തയ്യാറാകാത്തത് നിര്‍ഭാഗ്യകരമാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

Tags