ഇന്‍ഡിഗോ വിമാന പ്രതിസന്ധി; ഇന്നും നിരവധി സര്‍വീസുകള്‍ മുടങ്ങിയേക്കും

Indigo
Indigo

വരും ദിവസങ്ങളില്‍ റദ്ദാക്കലുകളുടെ എണ്ണം കുറയുമെന്നും ഡിസംബര്‍ 10-നും 15-നും ഇടയില്‍ സ്ഥിതിഗതികള്‍ സാധാരണ നിലയിലാകുമെന്നുമാണ് പ്രതീക്ഷ.


ഇന്‍ഡിഗോ വിമാന പ്രതിസന്ധി തുടരുന്നു. ഇന്നും രാജ്യത്തെ വിവിധ ഭാഗങ്ങളിലേക്കുള്ള നിരവധി സര്‍വീസുകള്‍ മുടങ്ങിയേക്കും. തുടര്‍ച്ചയായ ദിവസങ്ങളില്‍ വിമാന സര്‍വീസുകള്‍ താളം തെറ്റിയതോടെ, ഷെഡ്യൂളുകള്‍ പുനക്രമീകരണത്തിന്റെ ഭാഗമായി ആയിരത്തിലധികം സര്‍വീസുകള്‍ റദ്ദാക്കാന്‍ തീരുമാനിച്ചതായി ഇന്‍ഡിഗോ സിഇഒ പീറ്റര്‍ എല്‍ബേഴ്‌സ് അറിയിച്ചിരുന്നു. വരും ദിവസങ്ങളില്‍ റദ്ദാക്കലുകളുടെ എണ്ണം കുറയുമെന്നും ഡിസംബര്‍ 10-നും 15-നും ഇടയില്‍ സ്ഥിതിഗതികള്‍ സാധാരണ നിലയിലാകുമെന്നുമാണ് പ്രതീക്ഷ.

tRootC1469263">

സംഭവത്തില്‍ വ്യോമയാന മന്ത്രാലയം ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. പ്രതിസന്ധിക്ക് കാരണമായ പ്രശ്നങ്ങള്‍ കണ്ടെത്താനായി നാലംഗ സമിതിയെയും നിയോഗിച്ചിട്ടുണ്ട്. എന്താണ് പിഴവ് സംഭവിച്ചതെന്ന് പരിശോധിക്കുമെന്നും ഉത്തരവാദികളെ കണ്ടെത്തി നടപടിയെടുക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം വ്യക്തമാക്കി. സ്ഥിതിഗതികള്‍ തത്സമയം നിരീക്ഷിക്കുന്നതിനും അടിയന്തര പരിഹാര നടപടികള്‍ക്കുമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും സ്ഥാപിച്ചിട്ടുണ്ട്.

Tags