ഇന്‍ഡിഗോ പ്രതിസന്ധി; യാത്രക്കാരുടെ ബുദ്ധിമുട്ടുകള്‍ക്ക് ഇന്‍ഡിഗോ മറുപടി പറയേണ്ടി വരും; മുരളീധര്‍ മോഹോള്‍
ഇന്‍ഡിഗോയുടെ 2,000 ത്തിലധികം സര്‍വീസുകളാണ് ഇതിനകം റദ്ദാക്കപ്പെട്ടത്
ഇന്‍ഡിഗോ വിമാന യാത്രാ പ്രതിസന്ധി യാത്രക്കാരില്‍ മാനസിക സംഘര്‍ഷവും ദുരിതവും സൃഷ്ടിച്ചെന്ന് കേന്ദ്ര സിവില്‍ ഏവിയേഷന്‍ സഹമന്ത്രി മുരളീധര്‍ മോഹോള്‍. യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ക്ക് കമ്പനി ഉത്തരവാദിയാണെന്നും മന്ത്രി പറഞ്ഞു.
ഇന്‍ഡിഗോയുടെ 2,000 ത്തിലധികം സര്‍വീസുകളാണ് ഇതിനകം റദ്ദാക്കപ്പെട്ടത്. പല സര്‍വീസുകളും മണിക്കൂറുകള്‍ വൈകിയതോടെ വിമാനത്താവളങ്ങളില്‍ ആയിരക്കണക്കിന് യാത്രക്കാരാണ് കുടുങ്ങിയതെന്നും അദ്ദേഹം വ്യക്തമാക്കി. യാത്രക്കാരനുഭവിച്ച മാനസിക പീഡനത്തിന് ഇന്‍ഡിഗോ ഉത്തരവാദിത്വമേറ്റെടുക്കേണ്ടി വരും. സംഭവം അന്വേഷിക്കുന്നതിനും പ്രതിസന്ധി പരിഹരിക്കുന്നതിനായും നാല് അംഗ സമിതി റിപ്പോര്‍ട്ട് നല്‍കിയ ശേഷം നടപടി തീരുമാനിക്കുമെന്നും മുരളീധര്‍ മോഹോള്‍ വ്യക്തമാക്കി.
tRootC1469263">എല്ലാ എയര്‍ലൈന്‍ കമ്പനികള്‍ക്കും ടിക്കറ്റ് നിരക്കിന് പരിധി ഏര്‍പ്പെടുത്തിയതായും മോഹോള്‍ പറഞ്ഞു. ടിക്കറ്റ് റദ്ദാക്കപ്പെട്ട എല്ലാ യാത്രക്കാര്‍ക്കും റീഫണ്ട് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും മൊഹോള്‍ പറഞ്ഞു. ഇന്‍ഡിഗോ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതില്‍ പരാജയപ്പെട്ടുവെന്നും അതാണ് നിലവിലെ സാഹചര്യത്തിലേക്ക് നയിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഡിജിസി എയുടെ നേതൃത്വത്തില്‍ ഒരു അന്വേഷണ സമിതി രൂപീകരിക്കുകയും കണ്‍ട്രോള്‍ റൂം സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. ഇന്‍ഡിഗോ സിഇഒ പീറ്റര്‍ എല്‍ബേഴ്സിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നുവെന്നും എല്ലാ എയര്‍ലൈന്‍ കമ്പനികള്‍ക്കും ടിക്കറ്റ് നിരക്കിന് പരിധിയും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മുരളീധര്‍ മോഹോള്‍ പറഞ്ഞു. ടിക്കറ്റ് റദ്ദാക്കപ്പെട്ട എല്ലാ യാത്രക്കാര്‍ക്കും റീഫണ്ട് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും മുരളീധര്‍ പറഞ്ഞു.
.jpg)

