ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ അപ്രന്റിസ്ഷിപ്പിന് അപേക്ഷിക്കാം

apply now
apply now

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻെറ മാർക്കറ്റിങ് ഡിവിഷനിൽ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. വിവിധ ട്രേഡുകളിൽ/വിഷയങ്ങളിലായി 509 ഒഴിവുണ്ട്.


ഈസ്റ്റേൺ റീജനിൽപ്പെടുന്ന പശ്ചിമബംഗാൾ, ബിഹാർ, ഒഡിഷ, ഝാർഖണ്ഡ്, അസം, സിക്കിം, ത്രിപുര, നാഗാലാൻഡ്, മിസോറം, മേഘാലയ, മണിപ്പുർ, അരുണാചൽപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശമായ അന്തമാൻ-നികോബാർ ദ്വീപുകളിലെയും വിവിധ കേന്ദ്രങ്ങളിലാണ് അവസരം.

tRootC1469263">

അപേക്ഷ
അപ്രന്റിസ്ഷിപ്പിന് പോർട്ടലുകളായ എൻ.എ.പി.എസ്./എൻ.എ.ടി.എ.സി.ൽ രജിസ്റ്റർ ചെയ്യണം. തുടർന്ന് പരിശീലനകേന്ദ്രം തിരഞ്ഞെടുത്ത് ഗൂഗിൾ ലിങ്ക് മുഖേന അറിയിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി ഒൻപത്. അപേക്ഷിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ ഉൾപ്പെടെയുള്ള  വിശദവിവരങ്ങൾക്ക് IOCLCOM സന്ദർശിക്കുക. 
 

Tags