ഇന്ത്യ - ന്യൂസിലന്‍ഡ് ടി20; ഇന്ന് തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം
31ന് ഉച്ചയ്ക്ക് 2 മുതല്‍ രാത്രി 12 വരെയാണ് ഗതാഗതക്രമീകരണം.
തിരുവനന്തപുരം : കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ-ന്യൂസിലന്‍ഡ് ടി20 ക്രിക്കറ്റ് മാച്ചുമായി ബന്ധപ്പെട്ട് 31ന് തിരുവനന്തപുരം നഗരത്തില്‍ ഗതാഗത ക്രമീകരണം.31ന് ഉച്ചയ്ക്ക് 2 മുതല്‍ രാത്രി 12 വരെയാണ് ഗതാഗതക്രമീകരണം. കഴക്കൂട്ടം-അമ്പലത്തിന്‍കര- കാര്യവട്ടം എന്‍എച്ച് റോഡിലും അമ്പലത്തിന്‍കര - കുമിഴിക്കര, സ്റ്റേഡിയം ഗേറ്റ് 4- കുരിശടി - കാര്യവട്ടം റോഡിന്റെയും (സ്റ്റേഡിയത്തിന് ചുറ്റുമുളള റോഡ്) ഇരു വശങ്ങളിലും പാര്‍ക്കിങ്ങ് അനുവദിക്കില്ല.
tRootC1469263">തിരുവനന്തപുരം ഭാഗത്ത് നിന്നും ആറ്റിങ്ങല്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കാര്യവട്ടം-തിരക്ക് അനുഭവപ്പെടുകയാണെങ്കില്‍ വെട്ടുറോഡ്, കഴക്കുട്ടം, കാര്യവട്ടം, ചാവടിമുക്ക്, ചേങ്കോട്ടുകോണം, പുല്ലാന്നിവിള ഭാഗങ്ങളില്‍ നിന്നും സ്റ്റേഡിയം ഭാഗത്തേക്ക് ടിക്കറ്റുള്ള വാഹനങ്ങള്‍ മാത്രം കടത്തി വിട്ട് വാഹനഗതാഗതം വഴി തിരിച്ചു വിടും.ആറ്റിങ്ങല്‍ ഭാഗത്ത് നിന്നും കാര്യവട്ടം - ശ്രീകാര്യം വഴി സിറ്റിയിലേക്ക് പോകേണ്ട വാഹനങ്ങള്‍ വെട്ടുറോഡ്- ചന്തവിള-കാട്ടായിക്കോണം -ചെമ്പഴന്തി-ശ്രീകാര്യം വഴി പോകണം.
ഉള്ളൂര്‍ ഭാഗത്ത് നിന്നും വെട്ടുറോഡ്- ആറ്റിങ്ങല്‍ ഭാഗത്തേക്കു പോകേണ്ട വാഹനങ്ങള്‍ ഉളളൂര്‍- ആക്കുളം -കുഴിവിള വഴി ബൈപ്പാസിലെത്തി പോകണം. കാട്ടായിക്കോണം ഭാഗത്തു നിന്നും വെട്ടുറോഡ് വഴി സിറ്റിയിലേക്ക് പോകേണ്ട വാഹനങ്ങള്‍ കാട്ടായിക്കോണം- ചേങ്കോട്ടുകോണം- ചെമ്പഴന്തി-ശ്രീകാര്യം വഴി പോകണം.
മല്‍സരം കാണാനായി ഇരുചക്ര വാഹനത്തില്‍ വരുന്ന പൊതുജനങ്ങള്‍ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന്റ പ്രവേശനകവാടത്തിന് സമീപത്തുള്ള ഗ്രൗണ്ടിലും അമ്പലത്തിന്‍കര ജങ്ഷനിലുള്ള മുസ് ലിം ജമാ അത്തിന്റെ പാര്‍ക്കിങ്ങ് ഗ്രൗണ്ടിലും അമ്പലത്തിന്‍കര- ടെക്നോപാര്‍ക്ക് റോഡിന്റെ വശങ്ങളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യണം. കാറുകളുള്‍പ്പെടെയുള്ള ചെറിയ വാഹനങ്ങളില്‍ ആറ്റിങ്ങല്‍ ഭാഗത്ത് നിന്നും വരുന്ന ആള്‍ക്കാര്‍ അള്‍സാജ് കണ്‍വെന്‍ഷന്‍ സെന്റെര്‍ പാര്‍ക്കിങ് ഗ്രൗണ്ടിലും കാര്യവട്ടത്തുള്ള കേരള യൂണിവേഴ്സിറ്റി ക്യാംപസ് പാര്‍ക്കിങ് ഗ്രൗണ്ടിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യണം
.jpg)


