ആദായനികുതി വകുപ്പ് 100 കോടിയലധികം രൂപയുടെ കള്ളപ്പണ ഇടപാട് കണ്ടെത്തി

കൊച്ചി: വന്‍കിട കരാറുകാരെ ഉന്നമിട്ട് ആദായ നികുതി വകുപ്പ്നടത്തിയ റെയ്ഡില്‍ കോടികളുടെ കള്ളപ്പണ ഇടപാട് രേഖകള്‍ കണ്ടെത്തിയതായി . ശ്രീധന്യ കണ്‍സ്ട്രക്ഷന്‍സിന്റെ നൂറു കോടിയലധികം രൂപയുടെ വിദേശ ആസ്തികളുടെ വിവരങ്ങളാണ് വകുപ്പിന് ലഭിച്ചത്. പെരുമ്പാവൂരിലെ ഇ.കെ.കെ. ഗ്രൂപ്പിനെതിരായ റെയ്ഡില്‍ 40 കോടിയുടെ കണക്കില്‍പ്പെടാത്ത പണമിടപാട് രേഖകളും കണ്ടെത്തിയിട്ടുണ്ട്.
തിരുവനന്തപുരത്തെ ശ്രീധന്യ ഗ്രൂപ്പിന്റെ 100 കോടി രൂപയുടെ വിദേശ ആസ്തികളുടേയും നിക്ഷേപങ്ങളുടേയും വിവരങ്ങളാണ് നിലവില്‍ വകുപ്പിന് ലഭിച്ചിരിക്കുന്നത്. ഇത് കള്ളപ്പണ ചൂതാട്ട വിരുദ്ധ നിയമത്തിന്റെ പരിധിയില്‍ വരുന്ന നിയമലംഘനങ്ങളാണ്. സ്ഥാപനത്തിന്റെ ഉടമ ചന്ദ്രബാബുവിന്റെ വീട്ടില്‍ നിന്നും കണക്കില്‍പ്പെടാത്ത രണ്ട് കോടി രൂപയും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിരുന്നു.
ഇരുഗ്രൂപ്പുകളുടേയും സ്ഥാപനങ്ങളിലും വീടുകളിലുമാണ് കഴിഞ്ഞ രണ്ട് ദിവസമായിട്ട് ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തുന്നത്. രണ്ട് ദിവസമായി തുടരുന്ന റെയ്ഡ് ഇന്നോടെ അവസാനിക്കുമെന്നാണ് കരുതുന്നത്.