കാലാവസ്ഥ പ്രതികൂലം: കരിപ്പൂരില്‍ വിമാനം ഇറക്കാനായില്ല, കോയമ്പത്തൂരിലേക്കും കൊച്ചിയിലേക്കും വഴി തിരിച്ചുവിട്ടു
Sep 16, 2023, 07:52 IST

ശക്തമായ മഴയെ തുടര്‍ന്ന് കാലാവസ്ഥ പ്രതികൂലമായ സാഹചര്യത്തില്‍ കരിപ്പൂരില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടു. കോയമ്പത്തൂര്‍, കൊച്ചി വിമാനത്താവളങ്ങളിലേക്കാണ് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടത്. സിഗ്‌നല്‍ ലഭിക്കാത്തതിനാല്‍ തവനൂര്‍ ഭാഗത്ത് വിമാനം ഏറെ നേരം വട്ടമിട്ട് പറന്നു.
നിരവധി വിമാനങ്ങളാണ് മോശം കാലാവസ്ഥയെ തുടര്‍ന്ന് വഴി തിരിച്ചുവിട്ടത്. കാലാവസ്ഥ അനുകൂലമായാല്‍ വിമാനങ്ങള്‍ കരിപ്പൂരില്‍ ഇറക്കുമെന്ന് അധികൃതര്‍ അറിയിച്ചു.