എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയ സംഭവം; ഗോകുല്‍ ഗോപനെതിരെ ഉടന്‍ നടപടി ഉണ്ടാകില്ല
ഗോകുല്‍ ഗോപനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് എസ്എഫ്‌ഐയുടെ തീരുമാനം.
എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയ തിരുവനന്തപുരം കണ്ടോണ്‍മെന്റ് എസ് ഐ ഗോകുല്‍ ഗോപനെതിരെ ഉടന്‍ നടപടി ഉണ്ടാകില്ല. വിശദമായ അന്വേഷണത്തിനുശേഷമാകും തീരുമാനമെടുക്കുക. സ്‌പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ ഗോകുലിനെതിരായ പരാതികള്‍ അന്വേഷിക്കും.
ഗോകുല്‍ ഗോപനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് എസ്എഫ്‌ഐയുടെ തീരുമാനം. ഇന്ന് എസ് ഐ ഗോകുലിന്റെ വീട്ടിലേക്ക് എസ്എഫ്‌ഐ മാര്‍ച്ച് സംഘടിപ്പിക്കും. ഗോകുലിനെതിരെ നടപടി വേണമെന്നാണ് ഇവരുടെ ആവശ്യം.
'ഹോം മിനിസ്റ്റര്‍ സംസാരിച്ചത് കൊണ്ട് അറസ്റ്റ് നിര്‍ത്തിവെച്ചിരിക്കുകയാണ്. മര്യാദയ്ക്ക് എങ്കില്‍ മര്യാദയ്ക്ക്. നിങ്ങള്‍ ഇപ്പോള്‍ ഒരു മാര്‍ച്ച് നടത്തി കഴിഞ്ഞാല്‍ ഞങ്ങള്‍ നേരെ പാര്‍ട്ടി ഓഫീസില്‍ കയറും. നീ എവിടെയാണ് ഇരിക്കുന്നതെന്ന് ഞങ്ങള്‍ക്ക് കൃത്യമായിട്ട് അറിയാം. പേട്ടയില്‍ ഞങ്ങള്‍ ആളെയും നിര്‍ത്തിയിട്ടുണ്ട്', എന്നായിരുന്നു എസ് ഐ ഗോകുല്‍ ഗോപന്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയത്.
.jpg)


