ജപ്തി നടപടിക്കെത്തിയ അഭിഭാഷക കമ്മീഷനെ ഭീഷണിപ്പെടുത്തിയ സംഭവം; നജീബ് കാന്തപുരം എംഎൽഎക്കെതിരെ കേസെടുത്ത് പൊലീസ്

d

മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദേശപ്രകാരമാണ് പൊലീസ് നടപടി. എംഎല്‍എ സമര്‍പ്പിച്ച മാപ്പപേക്ഷയില്‍ കോടതി നാളെ വിധി പറയും

മഞ്ചേരി: പെരിന്തല്‍മണ്ണയില്‍ ജപ്തി നടപടിക്കെത്തിയ അഭിഭാഷക കമ്മീഷനെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ നജീബ് കാന്തപുരം എംഎല്‍എയ്ക്ക് എതിരെ കേസെടുത്ത് പൊലീസ്. മേലാറ്റൂര്‍ പൊലീസാണ് എംഎല്‍എയ്ക്ക് എതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. കണ്ടാല്‍ അറിയാവുന്ന നാലു പേരെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.

മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദേശപ്രകാരമാണ് പൊലീസ് നടപടി. എംഎല്‍എ സമര്‍പ്പിച്ച മാപ്പപേക്ഷയില്‍ കോടതി നാളെ വിധി പറയും.പെരിന്തൽമണ്ണ വേങ്ങൂരിലെ വീട്ടിൽ കോടതി ഉത്തരവുപ്രകാരം ജപ്തിനടപടിക്കെത്തിയപ്പോൾ എംഎൽഎ മോശമായി പെരുമാറുകയും കൃത്യനിർവഹണം തടസ്സപ്പെടുത്തി തിരിച്ചയക്കുകയും ചെയ്തതെന്നാണ് അഭിഭാഷക കമ്മിഷണർ കോടതിയിൽ നൽകിയ പരാതിയിൽ ആരോപിക്കുന്നത്.

സംഭവത്തിൽ കോടതി മേലാറ്റൂർ പൊലീസിനോട് വിശദീകരണം തേടിയിരുന്നു. വീട് ജപ്തിചെയ്താൽ ആത്മഹത്യചെയ്യുമെന്ന് കുടുംബം അറിയിച്ചപ്പോൾ പെട്ടെന്നുണ്ടായ വികാരപ്രകടനമാണ് എംഎൽഎയുടെ ഭാഗത്തുനിന്നുണ്ടായതെന്നാണ് പൊലീസ് കോടതിയെ അറിയിച്ചത്.

Tags