മന്ത്രി കെ.എം. ഷാജിയുടെ വാഹനം തടഞ്ഞ സംഭവം; യുവമോർച്ച പ്രവർത്തകർക്കെതിരേ സ്വമേധയാ കേസെടുത്ത് പോലീസ്

  Incident of stopping Minister KM Shaji's vehicle; Police suo motu register case against Yuva Morcha activists

തിരുവനന്തപുരം: മന്ത്രി കെ.എം. ഷാജിയുടെ വാഹനം തടഞ്ഞ സംഭവത്തിൽ യുവമോർച്ച പ്രവർത്തകർക്കെതിരേ പൊലീസ് സ്വമേധയാ കേസെടുത്തു. കന്‍റോൺമെന്‍റ് പൊലീസാണ് ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തത്. കേസ് വേണ്ടെന്ന മന്ത്രിയുടെ നിർദേശം തള്ളിയാണ് പൊലീസ് സ്വമേധയാ കേസെടുത്തത്.

ബുധനാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവമുണ്ടായത്. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനടുത്ത് വാൻറോസ് ജംഗ്ഷനിൽവച്ചാണ് യുവമോർച്ച പ്രവർത്തകർ മന്ത്രി കെ.എം. ഷാജിയുടെ വാഹനം തടഞ്ഞത്. തുടർന്ന് വാഹനത്തിൽ നിന്ന് ഇറങ്ങി മന്ത്രി ഓട്ടോറിക്ഷയിൽ കയറി പോകാൻ ശ്രമിച്ചെങ്കിലും പ്രതിഷേധക്കാർ ഓട്ടോ തടഞ്ഞു. തുടർന്ന് മന്ത്രി ഓട്ടോയിൽ നിന്ന് ഇറങ്ങി നടന്നു പോവുകയായിരുന്നു. മന്ത്രിക്ക് പൈലറ്റും എസ്കോർട്ടും ഉണ്ടായിരുന്നില്ല. കൊല്ലത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വാഹനം യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ച് തടഞ്ഞിരുന്നു. ഇതാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. തുടർന്ന് ബിജെപി പ്രവർത്തകർ സംസ്ഥാന മന്ത്രിമാരുടെ വാഹനങ്ങൾ തടഞ്ഞ് പ്രതിഷേധം ആരംഭിക്കുകയായിരുന്നു. ഇതിന്‍റെ ഭാഗമായാണ് മന്ത്രി ഷാജിയുടെ വാഹനം തടഞ്ഞത്.

Tags