മൂന്ന് മാസത്തിനിടെ പിടികൂടിയത് 51 പുരുഷന്‍മാരെ, വനിതാ കംപാര്‍ട്‌മെന്റുകളില്‍ യാത്ര ചെയ്തവരില്‍ നിന്ന് പിഴയായി ഈടാക്കിയത് 1,27,000 രൂപ

Indian Railways to celebrate Onam; 112 special trains, ticket bookings to start soon

അനധികൃതമായി വനിതാ കോച്ചുകളില്‍ കയറിയാലുളള പിഴ അഞ്ഞൂറില്‍ നിന്ന് രണ്ടായിരത്തി അഞ്ഞൂറാക്കിയ ശേഷമുളള കണക്കാണിത്.

വനിതാ കംപാര്‍ട്‌മെന്റുകളില്‍ യാത്ര ചെയ്തതിന് തിരുവനന്തപുരം ആര്‍പിഎഫ് കഴിഞ്ഞ മൂന്ന് മാസത്തിനിടെ പിടികൂടിയത് 51 പുരുഷന്‍മാരെ. 1,27,000 രൂപയാണ് മൂന്ന് മാസത്തിനിടെ പിഴയീടാക്കിയത്. അനധികൃതമായി വനിതാ കോച്ചുകളില്‍ കയറിയാലുളള പിഴ അഞ്ഞൂറില്‍ നിന്ന് രണ്ടായിരത്തി അഞ്ഞൂറാക്കിയ ശേഷമുളള കണക്കാണിത്. ട്രാക്കില്‍ അതിക്രമിച്ചുകയറിയതിനും ട്രാക്ക് അനധികൃതമായി മുറിച്ചുകടന്നതിനും 11 ലക്ഷം രൂപയും പിഴ ചുമത്തി.

വനിതകളുടെ യാത്രാസുരക്ഷ ഉറപ്പാക്കുന്നതിനായി ആര്‍പിഎഫ് പരിശോധന വരും ദിവസങ്ങളിലും കൂടുതല്‍ ശക്തമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും ചട്ടങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കും എന്നും വ്യക്തമാക്കിയിട്ടുണ്ട്.

Tags