കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ സര്‍വീസില്‍നിന്നും പിരിച്ചുവിട്ടത് 144 പൊലീസുകാരെ
Dec 31, 2025, 06:35 IST
ഗുരുതര ക്രിമിനല്‍ക്കേസുകളില്‍ ഉള്‍പ്പെട്ടതിന് മാത്രം 82 പേരെ പിരിച്ചുവിട്ടു.
ഇടതുസര്‍ക്കാര്‍ അധികാരത്തിലിരിക്കെ കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ സര്‍വീസില്‍നിന്നും പിരിച്ചുവിട്ടത് 144 പൊലീസുകാരെ. പൊലീസ് ആസ്ഥാനമാണ് ഇതുസംബന്ധിച്ച കണക്ക് പുറത്തുവിട്ടത്.
2016 മെയ് മുതല്‍ 2025 സെപ്തംബര്‍ വരെയുള്ള കണക്കാണ് പുറത്തുവിട്ടത്. ഗുരുതര ക്രിമിനല്‍ക്കേസുകളില്‍ ഉള്‍പ്പെട്ടതിന് മാത്രം 82 പേരെ പിരിച്ചുവിട്ടു. ഗുരുതര പെരുമാറ്റദൂഷ്യത്തിന് 62പേരും പുറത്തായി. വകുപ്പുതല നടപടിയുടെ ഭാഗമായി 241 പേരെയാണ് നീക്കം ചെയ്തത്. രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് പിരിച്ചുവിട്ടത് 84 പേരെയാണ്.
tRootC1469263">മുഖ്യമന്ത്രിയുടെ നിയമസഭയിലെ കണക്ക് സ്ഥിരീകരിച്ചാണ് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖറിന്റെ വിശദീകരണം
.jpg)


