കണ്ണൂർ കോടിയേരിയിൽ സി.പിഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ പത്ത് ബി.ജെ.പി പ്രവർത്തകർക്ക് 21 വർഷം തടവും പിഴയും ശിക്ഷ വിധിച്ചു

kannur In the case of attempting to murder the CPM branch secretary ten BJP activists were sentenced to 21 years of imprisonment and fined
kannur In the case of attempting to murder the CPM branch secretary ten BJP activists were sentenced to 21 years of imprisonment and fined

സിപിഎം പ്രവർത്തകൻ പുന്നോൽ താഴെവയലിലെ ഹരി ദാസനെ വെട്ടിക്കൊന്ന കേസിലെ പ്രതികളാണ് ശിക്ഷിക്കപ്പെട്ട

കണ്ണൂർ : സിപി എം കോടിയേരി പുന്നോൽ ബ്രാഞ്ച് സെക്രട്ടറി എ പ്രകാശനെ വെട്ടി ക്കൊല്ലാൻ ശ്രമിച്ച പത്ത് ആർഎസ്എസ്-ബിജെപി പ്രവർത്തകരെ വിവിധ വകുപ്പുകൾ പ്രകാരം 21 വർഷവും ഏഴുമാസവും തടവിനും 6,75,000 രൂപ പിഴയടക്കാനും തലശേരി കോടതി ശിക്ഷിച്ചു.

രാഷ്ട്രീയവിരോധം കാരണം ഒന്നുമുതൽ പത്തുവരെ പ്രതികൾ വാൾ, ഇരുമ്പുകമ്പി എന്നിവ ഉപയോഗിച്ച് പ്രകാശന്റെ കഴുത്തിനും കാലിനും വെട്ടിപ്പരിക്കേൽപ്പിച്ച് വധിക്കാൻ ശ്രമി ച്ചെന്നാണ് കേസ്.പുന്നോലിലെ കോറോത്ത് താഴെ ഹൗസിൽ കെ ടി ദിനേഷ് എന്ന പൊച്ച ദിനേശൻ (51), പുന്നോൽ നികുഞ്ചത്തിൽ വി വി പ്രവീൺകുമാർ എന്ന പ്രവീൺ (59), കൊമ്മൽവയൽ ശ്രീ ശങ്കരാലയത്തിൽ കെ രൂപേഷ് (39), പുന്നോൽ ബംഗ്ലയിൽ ഹൗസിൽ  രിജേഷ് (44), വയലളം ടെമ്പിൾ ഗേറ്റിലെ കടുമ്പേരി  ഹൗസിൽ കെ സി പ്രഷീജ് (48), ടെമ്പിൾഗേറ്റ് പുറക്കണ്ടി ഹൗസിൽ പി ഷിജേഷ് എന്ന ഷിജു (42), പുന്നോൽ കൽപാറ പയ്യനാടൻ ഹൗസിൽ കെ പി കനേഷ് (39), പുന്നോൽ ശ്രീനാരായണ മഠത്തിന് സമീപം കൽപാറ പയ്യനാടൻ നികേഷ്(34), വയലളം ടെമ്പിൾഗേറ്റിൽ രാജശ്രീഭവനിൽ സി പി രാധാകൃ ഷ്ണൻ എന്ന കല്ലുണ്ണി രാധാകൃഷ്ണൻ (52), പുന്നോൽ വട്ടക്കണ്ടി ഹൗ സിൽ വി സുധീഷ് എന്ന സുധി (37) എന്നിവരെയാണ് തലശേരി അഡീഷണൽ അസി. സെഷൻസ് കോടതി ജഡ്ഡി എം ശ്രുതി ശിക്ഷി ച്ചത്.

tRootC1469263">

സിപിഎം പ്രവർത്തകൻ പുന്നോൽ താഴെവയലിലെ ഹരി ദാസനെ വെട്ടിക്കൊന്ന കേസിലെ പ്രതികളാണ് ശിക്ഷിക്കപ്പെട്ട പൊച്ചറ ദിനേശനും പ്രഷീജും. സിപി എം ഓഫീസ് പൂട്ടി നഗരസഭാ കൗൺസിലർ രാമദാസി നൊപ്പം വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ 2009 ഫെബ്രുവരി 15ന് രാത്രി എട്ടിന് പുന്നോൽ റേഷൻ പീടികയ്ക്ക് സമീപംവച്ചായിരുന്നു ആക്രമണം.
തലശേരി ടൗൺപൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ സിഐ എം പി വിനോദാണ് കുറ്റപത്രം സമർപ്പിച്ചത്. കുറ്റകൃത്യത്തിൽ ഉൾപ്പെട്ട പത്തു പേരുടെയും പങ്കാളിത്തം കോടതി യിൽ തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചു. പ്രതികൾപിഴയടച്ചാൽ തുക പരിക്കേറ്റ പ്രകാശന് നൽകാനും കോടതി വിധിച്ചു. പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ സി .പ്രകാശൻ ഹാജരായി.

Tags