മഞ്ചേശ്വരത്ത് അമ്മയെ കൊന്ന് ചുട്ടെരിച്ച മകൻ കുന്ദാപുരത്ത് അറസ്റ്റിൽ

In Manjeshwar a son who killed and burned his mother has been arrested in Kundapur
In Manjeshwar a son who killed and burned his mother has been arrested in Kundapur

കാസർകോട്: മഞ്ചേശ്വരത്ത് മാതാവിനെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയ മകന്‍ അറസ്റ്റിൽ. വൊര്‍ക്കാടി സ്വദേശി മെല്‍വിനാണ് പിടിയിലായത്. വ്യാഴാഴ്ച്ച രാവിലെ നടന്ന കൊലയ്ക്ക് ശേഷം വൊര്‍ക്കാടിയില്‍ നിന്ന് ഓട്ടോയില്‍ കയറി രക്ഷപ്പെട്ട പ്രതിയെ 200 കിലോമീറ്റര്‍ പിന്തുടര്‍ന്നാണ് മഞ്ചേശ്വരം പൊലീസ് പിടികൂടിയത്.

tRootC1469263">

കൊലപാതകത്തിന് ശേഷം പ്രതി സഞ്ചരിച്ച ഓട്ടോയിലെ ഡ്രൈവറുടെ മൊഴിയാണ് മണിക്കൂറുകള്‍ക്കകം പ്രതിയെ കണ്ടെത്താന്‍ പൊലീസിന് സഹായകരമായത്. ഓട്ടോ വിളിച്ച് പ്രതി ഹൊസങ്കടിയില്‍ എത്തിയെന്നും അവിടെ നിന്ന് മംഗ്ളൂര് ഭാഗത്തേക്ക് പോയെന്നുമായിരുന്നു ഓട്ടോഡ്രൈവര്‍ പൊലീസിന് നല്‍കിയ മൊഴി. തുടര്‍ന്ന് പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചിരുന്നു.

തുടര്‍ന്നാണ് ഇതിന് ശേഷമാണ്200 കിലോമീറ്റര്‍ പിന്തുടര്‍ന്ന് പൊലീസ് പ്രതിയെ പിടികൂടിയത്.ഉഡുപ്പി ജില്ലയിലെ കുന്ദാപുരയില്‍ നിന്നാണ് മെല്‍വിന്‍ പിടിയിലായത്. മൂന്നു സംഘങ്ങളായി തെരഞ്ഞാണ് പ്രതിയെ പൊലീസ് വലയിലാക്കിയത്. അതേസമയം മാതാവ് ഫില്‍ഡയെ മെല്‍ബിന്‍ കൊലപ്പെടുത്തിയത് അതി ക്രുരമായി മര്‍ദിച്ചതിന് ശേഷമാണെന്നാണ് പൊലിസിൻ്റെ പ്രാഥമിക വിലയിരുത്തൽ.

വീടിനകത്തും പരിസരത്തും രക്തക്കറകള്‍ ഉണ്ടായിരുന്നു. മര്‍ദിച്ച് കൊലപ്പെടുത്തിയ ശേഷം കത്തിച്ചതാണോയെന്ന സംശയത്തിലാണ് പൊലീസ്. വ്യാഴാഴ്ച്ച പുലര്‍ച്ചെയായിരുന്നു സംഭവം നടന്നത്. തീപൊള്ളലേറ്റ് മരിച്ച നിലയില്‍ ഫില്‍ഡയെ കണ്ടെത്തുകയായിരുന്നു. അയല്‍വാസിയായ ബന്ധുവായ യുവതി മംഗ്ളൂരിലെ ആശുപത്രിയില്‍ ഗുരുതരാവസ്ഥയിൽ തുടരുകയാണ് പ്രതിയെ വിശദമായി ചോദ്യം ചെയ്തതിനു ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

സ്ഥിരം മദ്യപാനിയായ മെൽവിൻ അമ്മയുമായി സ്ഥിരമായി കലഹിച്ചിരുന്നുവെന്ന് അയൽവാസികൾ പൊലിസിന് മൊഴി നൽകിയിട്ടുണ്ട്. സാമ്പത്തിക തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലിസിൻ്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്.

Tags