കണ്ണൂരിൽ പാർട്ട്ടൈം ഓൺലൈൻ ജോലി വാഗ്ദ്ധാനം ചെയ്തു ആറു മാസത്തിനിടെ തട്ടിയെടുത്തത് മൂന്ന് കോടി: ജാഗ്രത വേണമെന്ന് സൈബർ പൊലീസ്

കണ്ണൂർ: ഓൺലൈനായി പാർട്ട് ടൈം ജോലിവാഗ്ദാനം ചെയ്ത് പണം തട്ടുന്ന സംഭവം ജില്ലയിൽ വീണ്ടും വർധിക്കുന്നതായി സൈബർ സെൽ സി.ഐ കെ.സ നൽകുമാർ കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇത്തരത്തിൽ കഴിഞ്ഞ ആറ് മാസത്തിനിടെ മൂന്ന് കോടി രൂപ ജില്ലയിൽ പലർക്കായി നഷ്ടപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഓൺലൈൻ പാർട്ട് ടൈം ജോലിവാഗ്ദാനത്തിനു പിന്നിലെ വൻ തട്ടിപ്പിനെ കുറിച്ച് സൈബർ പൊലീസ് പലതവണ മുന്നറിയിപ്പ് നൽകിയിട്ടും ഉന്നത ഉദ്യാഗസ്ഥർ പോലും ഇവരുടെ കെണിയിൽ വീഴുകയാണ്.
അടുത്തിടെ കണ്ണൂരിലെ സർക്കാർ ഉന്നത ഉദ്യോഗസ്ഥയ്ക്ക് 59 ലക്ഷമാണ് നഷ്ടമായത്.എല്ലാ വിഭാഗത്തിൽപ്പെട്ടവരും തട്ടിപ്പിനിരകളാകുന്നുണ്ടെന്നും സി.ഐ സനൽകുമാർ പറഞ്ഞു.
വിദ്യാർത്ഥികൾ,വീട്ടമ്മമാർ,സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർ, സർക്കാർ ഉദ്യോഗസ്ഥർ, സോഫ്റ്റ്വെയർ എൻജിനീയർമാർ എന്നിവർക്കെല്ലാം വൻ തുക ജില്ലയിൽ നഷ്ടട്മായിട്ടുണ്ട്.യൂട്യൂബിൽ ചാനലുകൾക്ക് ലൈക്ക് കൊടുക്കൽ, ഫിലിം റിവ്യൂ,ഹോട്ടലുകൾക്ക് റേറ്റിംഗ് നൽകൽ എന്നിങ്ങനെയാണ് തുടക്കം.
പിന്നീട് ഇരയുടെ വിശ്വാസ്യത നേടിയ ശേഷം പ്രീമിയം കാറ്റഗറിയിൽ ഉൾപ്പെടിത്തി ടെലിഗ്രാം അക്കൗണ്ടിലേക്ക് ലിങ്ക് നൽകി അതിൽ ജോലി ചെയ്യാൻ ആവശ്യപ്പെടും.ഒരു ഗ്രൂപ്പുണ്ടാക്കി ഇരയെ ആ ഗ്രൂപ്പിൽ ചേർക്കുകയും പിന്നീട് 10,000 രൂപയുടെ ടാസ്‌ക് നൽകി ക്രിപ്റ്റോ കറൻസിയിൽ പണം നിക്ഷേപിക്കാൻ ആവശ്യപ്പെടുകയും ചെയ്യും.
15,000 രൂപ വരെ ഇരയുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്ത് നൽകുന്നതോടെ 50,000 ,1 ലക്ഷം വരെ നിക്ഷേപിക്കാൻ പറയും.തട്ടിപ്പുകാർ ഇരയുടെ അക്കൗണ്ടിലേക്ക് വലിയൊരു തുക ക്രെഡിറ്റ് ചെയ്തതിന്റെ വ്യാജ രേഖയും സ്ക്രീൻ ഷോട്ടും കാണിക്കും.ഈ തുക തിരിച്ചെടുക്കാൻ കഴിയാതെ വരുമ്പോൾ വീണ്ടും പണം നിക്ഷേപിക്കാൻ ആവശ്യപ്പെടും.അവസാനം വലിയ ഒരു തുക തന്നെ സാധാരണക്കാർക്ക് നഷ്ടമാകും.
ക്രിപ്റ്റോ കറൻസിയുടെ പേരിൽ കഴിഞ്ഞ ദിവസം രാത്രി യുവാവിന് 93,000 രൂപയാണ് നഷ്ടപ്പെട്ടത്.വിവിധ സർവ്വീസ് നമ്പറുകൾക്കായി ഗൂഗിൾ സെർച്ച് നടത്തുന്നതു വഴിയും ആളുകൾ പറ്റിക്കപ്പെടുന്നുണ്ട്.ഗൂഗിളിൽ നൽകിയിരിക്കുന്ന സർവ്വീസ് നമ്പറുകൾ തിരുത്താനുള്ള സാധ്യതയാണ് തട്ടിപ്പുകാർ വ്യാപകമായി ഉപയോഗപ്പെടുത്തുന്നത്.
ഹോട്ടലുകൾ,ബാങ്കുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ കസ്റ്റമർ കെയർ നമ്പറുകൾ തിരുത്തി വൻ തട്ടിപ്പുകൾ നടതത്തുന്നുണ്ട്.എസ്.ബി.എെയിൽ നിന്നും വിരമിച്ച ഉന്നത ഉദ്യോഗസ്ഥന് ഗൂഗിളിൽ ബാങ്കിന്റെ തന്നെ സൈറ്റിൽ കയറി രജിസ്റ്റർ ചെയ്തപ്പോൾ നഷ്ട്ടമായത് ലക്ഷങ്ങളാണ്.ബാങ്കുകളുടെയും മറ്റ് സർക്കാർ സ്ഥാപനങ്ങളുടെയും സൈറ്റിൽ കയറുമ്പോൾ യു.ആർ.എൽ വ്യക്ത്യമായി പിരശോധിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.
വിവിധ ആപ്പുകൾ വഴി തട്ടിപ്പു സംഘങ്ങൾ വ്യാജ സൈറ്റുകളും സൃഷ്ടിക്കുന്നുണ്ട്.കൂടുതലായും ഓൺലൈൻ ജോലി വാഗ്ദാനത്തിന്റെ പേരിലാണ് തട്ടിപ്പ്. രണ്ടാമത് ഗൂഗിൾ സർച്ചും പിന്നീട് ക്രിപ്റ്റോ കറൻസിയുടെ മറവിലുമാണ് തട്ടിപ്പ്പറ്റിക്കപ്പെട്ടൂവെന്ന് മനസ്സിലായാൽ തിടുക്കമോ വെപ്രാളമോ വേണ്ടെന്നും19 30 എന്ന നാഷണൽ സൈബർ ക്രൈം പോർട്ടലിൽ ബന്ധപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെവിടെ നടന്ന തട്ടിപ്പും ഈ നമ്പറിലേക്ക് വിളിച്ച് പരാതിപ്പെടാം.പൊലീസ് സ്റ്റേഷനിലേക്കോ ബാങ്കികളിലേക്കോ പോയി സമയം നഷ്ട്ടപ്പെടുത്തേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.