ഇടുക്കിയിൽ ഒൻപതാം ക്ലാസുകാരി പെൺകുഞ്ഞിന് ജന്മം നൽകി
Updated: Jan 30, 2025, 22:08 IST


ഇടുക്കി: ഇടുക്കിയിൽ ഒൻപതാം ക്ലാസുകാരി പ്രസവിച്ചു. ഇന്ന് രാവിലെയാണ് ഇടുക്കി ഹൈറേഞ്ചിൽ 14കാരി പെൺകുഞ്ഞിന് ജന്മം നൽകിയത്. ബന്ധുവായ 14 കാരനിൽ നിന്നാണ് പെൺകുട്ടി ഗർഭം ധരിച്ചത്. വയറു വേദനയെ തുടർന്നാണ് പെൺകുട്ടിയെ ആശുപത്രിയിൽ ഏത്തിച്ചത്.
പെൺകുട്ടിയുടെ അച്ഛനും അമ്മയും പിരിഞ്ഞു കഴിയുകയാണ്. അച്ഛൻ്റെയൊപ്പം താമസിച്ചു വരികയായിരുന്ന പെൺകുട്ടി സ്കൂൾ അവധിക്ക് അമ്മയുടെ വീട്ടിലേക്ക് പോയിരുന്നു. അവിടെ നിന്നാണ് 14കാരനായ ബന്ധുവിൽ നിന്ന് ഗർഭം ധരിച്ചത്.
സംഭവത്തിൽ ആൺകുട്ടിക്കെതിരെ പൊലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുക്കും. ജുവനൈൽ ഹോമിലേക്ക് മാറ്റുകയും ചെയ്യും.