ഗുരുവായൂരില്‍ കദളിപ്പഴം കൊണ്ട് തുലാഭാരം നടത്തി ഗവര്‍ണര്‍
Sun, 7 May 2023

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. കിഴക്കേ നടയില്‍ പ്രധാന വഴിപാടായ തുലാഭാരത്തിന് ശേഷം മാടമ്പ് കുഞ്ഞിക്കുട്ടന്റെ സ്മൃതിസംഗമത്തിലും അദ്ദേഹം പങ്കെടുത്തു.
ഗുരുവായൂരിലെത്തിയ ഗവര്‍ണറെ ദേവസ്വം ഭാരവാഹികള്‍ സ്വീകരിച്ചു. തുടര്‍ന്ന് ക്ഷേത്രത്തിന്റെ കിഴക്കേ നടയിലെത്തി അദ്ദേഹം ദര്‍ശനം നടത്തി. ക്ഷേത്രത്തിലെ പ്രധാന വഴിപാടായ തുലാഭാരമായിരുന്നു പിന്നീട്. കൃഷ്ണ ഭഗവാന്റെ പ്രധാന വിഭവമായ കഥളിപ്പഴം കൊണ്ടാണ് തുലാഭാരം നടത്തിയത്.
ഗവര്‍ണറുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് വന്‍ സുരക്ഷയാണ് പൊലീസ് ഏര്‍പ്പെടുത്തിയിരുന്നത്. ക്ഷേത്ര ദര്‍ശനം അനുഭവിച്ച് അറിയേണ്ടതാണെന്നും വാക്കാല്‍ വിശദീകരിക്കുന്നതിന് അപ്പുറമാണെന്നും ദര്‍ശനം കഴിഞ്ഞ് മടങ്ങവെ അദ്ദേഹം പറഞ്ഞു.