ഞാൻ മരിക്കാൻ പോവുകയാണ്, സുഹൃത്തുക്കള്‍ക്ക് ഫോണ്‍കോള്‍; അൻപത്തിരണ്ടുകാരൻ ജീവനൊടുക്കി

hang

തിങ്കളാഴ്ച രാവിലെ വീട്ടില്‍നിന്ന് കാറോടിച്ചുവന്ന് പാമ്പള ഡാമിനുസമീപം പാതയോരത്ത് കാർ നിർത്തിയശേഷം വനത്തില്‍ക്കയറി തൂങ്ങി മരിക്കുകയായിരുന്നു.

ചെറുതോണി : ഞാൻ മരിക്കാൻ പോവുകയാണ്, സുഹൃത്തുക്കളെ  ഫോണില്‍ വിളിച്ച്‌  അൻപത്തിരണ്ടുകാരൻ വനത്തില്‍കയറി ജീവനൊടുക്കി. മുരിക്കാശ്ശേരി ചെമ്പകപ്പാറ കണ്ണാത്തുകുഴി ഷിജോ ജോർജ് ആണ് ജീവനൊടുക്കിയത്.

തിങ്കളാഴ്ച രാവിലെ വീട്ടില്‍നിന്ന് കാറോടിച്ചുവന്ന് പാമ്പള ഡാമിനുസമീപം പാതയോരത്ത് കാർ നിർത്തിയശേഷം വനത്തില്‍ക്കയറി തൂങ്ങി മരിക്കുകയായിരുന്നു. സുഹൃത്തുക്കള്‍ അന്വേഷിച്ചെത്തിയപ്പോഴേക്കും മരിച്ചു.

കരിമണല്‍ പോലീസ് സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു. മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കള്‍ക്കു വിട്ടുനല്‍കി. ഷിജോയ്ക്ക് വിഷാദരോഗമുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ഭാര്യ: സിനി. മക്കള്‍: നവീൻ, നയന റോസ്.

Tags