വറ്റ മത്സ്യം കഴിച്ച് ദേഹാസ്വാസ്ഥ്യം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
Updated: Nov 4, 2026, 14:10 IST
തിരുവനനന്തപുരം മെഡിക്കല്‍ കോളേജിലെ വെന്റിലേറ്ററില്‍ ചികിത്സയിലിരിക്കെയാണ് മരണം.
തിരുവനന്തപുരം: വര്‍ക്കലയില്‍ വറ്റ മത്സ്യം കഴിച്ച് ഗുരുതരാവസ്ഥയിലായിരുന്ന യുവാവ് മരിച്ചു. വര്‍ക്കല സ്വദേശി സുധീര്‍ (40) ആണ് മരിച്ചത്. കഴിഞ്ഞ മാസം 30നാണ് ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് സുധീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
തിരുവനനന്തപുരം മെഡിക്കല്‍ കോളേജിലെ വെന്റിലേറ്ററില്‍ ചികിത്സയിലിരിക്കെയാണ് മരണം.വറ്റ മത്സ്യം കഴിച്ച 27 പേര് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിരുന്നു. ഗുരുതരാവസ്ഥയിലായ ചിലക്കൂര്‍ സ്വദേശിയായ 17 കാരന് ഹാഷിം പാരിപ്പള്ളി മെഡിക്കല്‍ കോളേജിലും ചികിത്സയിലാണ്.
നിരവധി പേര്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ നേരിട്ടതിനു പിന്നാലെ മത്സ്യത്തിന്റെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി. പുലര്‍ത്തണമെന്നും നഗരസഭ മുന്നറിയിപ്പ് നല്കി.
.jpg)

