അനധികൃത വാഹന പാർക്കിങ്‌; ഏഴ് ദിവസത്തെ പരിശോധനയിൽ സംസ്ഥാനത്ത് പിഴ 61 ലക്ഷം രൂപ

fine

തിരുവനന്തപുരം: റോഡ് യാത്ര സുരക്ഷിതമാക്കുന്നതിനും ഗതാഗതതടസ്സം ലഘൂകരിക്കുന്നതിനും റോഡപകടങ്ങൾ കുറയ്ക്കുന്നതിനുമായി, അനധികൃതമായി റോഡിൽ വാഹനം പാർക്ക് ചെയ്തവർക്കെതിരേ നടത്തിയ പരിശോധനയിൽ 23,771 വാഹനങ്ങളിൽനിന്നായി 61,86,650 രൂപ പിഴ ഈടാക്കി പോലീസ്. 

കേരള പോലീസിന്റെ ട്രാഫിക് ആൻഡ്‌ റോഡ് സേഫ്റ്റി മാനേജ്‌മെൻറ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ജനുവരി ഏഴു മുതൽ 13 വരെ നീണ്ട പരിശോധനയിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്.

tRootC1469263">

സംസ്ഥാന പാതകളിൽ 7,872, ദേശീയ പാതകളിൽ 6,852, മറ്റു പാതകളിൽ 9047 എന്ന രീതിയിലാണ് നിയമലംഘനങ്ങൾ നടന്നതായി കണ്ടെത്തിയത്. അപകടസാധ്യത കൂടിയ മേഖലകൾ, വാഹനസാന്ദ്രത കൂടിയ പാതകൾ, പ്രധാനപ്പെട്ട ജങ്‌ഷനുകൾ, സർവീസ് റോഡുകൾ എന്നിവ കേന്ദ്രീകരിച്ചാണ് പരിശോധനകൾ നടന്നത്.

Tags