ചാലക്കുടി അതിരപ്പിള്ളിയില്‍ റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച് അനധികൃത മദ്യവില്പന : പ്രതി പിടിയിൽ
Dec 23, 2025, 09:15 IST
ചാലക്കുടി : ചാലക്കുടി അതിരപ്പിള്ളിയില്‍ റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച് അനധികൃത മദ്യവില്പന നടത്തിയ ആളെ പോലീസ് അറസ്റ്റ് ചെയ്തു. വെറ്റിലപ്പാറ മേച്ചേരി വീട്ടില്‍ ബിജു (47) ആണ് അറസ്റ്റിലായത്.
ഇയാളില്‍നിന്നും 3.8 ലിറ്റര്‍ മദ്യം പിടിച്ചെടുത്തു. അതിരപ്പിള്ളി എസ്.എച്ച്.ഒ. മനീഷ് പൗലോസിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. റിസോര്‍ട്ടുകളില്‍ അനധികൃതമായി മദ്യവില്പന നടക്കുന്നുണ്ടെന്ന പരാതിയെ തുടര്‍ന്നാണ് പരിശോധന നടത്തിയത്.
.jpg)


