അനധികൃത ഇ-സിഗരറ്റ് വിൽപന: നെടുമ്പാശ്ശേരിയിൽ രണ്ടുപേർ അറസ്റ്റിൽ
Dec 31, 2025, 19:29 IST
നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരിയിൽ അനധികൃതമായി ഇ-സിഗരറ്റ് വിറ്റ രണ്ടു പേരെ നെടുമ്പാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. ആലങ്ങാട് സ്വദേശി റഷീദ്, മലപ്പുറം തിരൂർ സ്വദേശി മുഹമ്മദ് മുനീർ എന്നിവരാണ് അറസ്റ്റിലായത്.
വിമാനത്താവളത്തിന് മുന്നിലും സിഗ്നൽ കവലയിലും പ്രവർത്തിക്കുന്ന അൽസൈൻ ഡ്യൂട്ടി പെയ്ഡ് ഷോപ്പ് എന്ന സ്ഥാപനത്തിൽ രഹസ്യവിവരത്തെ തുടർന്ന് റെയ്ഡ് നടത്തിയാണ് നൂറ് ഇ-സിഗരറ്റുകൾ പിടിച്ചെടുത്തത്.
tRootC1469263">വിദേശത്തു നിന്ന് എത്തുന്ന ചിലർവഴി വാങ്ങുന്ന ഇ-സിഗരറ്റ് മൂന്നിരട്ടി വിലക്കാണ് വിൽക്കുന്നത്. ഇ-സിഗരറ്റിന്റെ വിൽപനയും ഇറക്കുമതിയും 2019ൽ രാജ്യത്ത് നിരോധിച്ചതാണ്. അറസ്റ്റിലായ രണ്ടു പേരും കടകളിലെ ജീവനക്കാരാണ്.
.jpg)


