അനധികൃത സ്വത്ത് സമ്പാദനം ; മുന്‍മന്ത്രിയും എംഎല്‍എയുമായ കെ ബാബുവിന് കോടതി നോട്ടീസ്

babu

വരുമാനത്തില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കണ്ടെത്തലിനെത്തുടർന്ന് കെ. ബാബുവിന്റെ 25 ലക്ഷം രൂപയുടെ സ്വത്തുവകകള്‍ ഇഡി നേരത്തെ കണ്ടുകെട്ടിയിരുന്നു

കൊച്ചി: അനധികൃത സ്വത്തു സമ്പാദനക്കേസില്‍ മുൻമന്ത്രിയും എംഎല്‍എയുമായ കെ ബാബുവിന് കോടതി നോട്ടീസ്.ഇഡി കേസില്‍ കൊച്ചി കലൂർ പിഎംഎല്‍എ കോടതിയാണ് നോട്ടീസ് അയച്ചത്.ഇന്നു ഹാജരാകണമെന്നാണ് നോട്ടീസില്‍ കോടതി നിർദേശിച്ചിട്ടുള്ളത്.

എന്നാല്‍ ബാബു കോടതിയില്‍ ഹാജരായേക്കില്ല. പകരം അഭിഭാഷകൻ ഹാജരാകുമെന്നാണ് റിപ്പോർട്ട്.
2007 മുതല്‍ 2016 വരെയുള്ള ഒമ്പത് വർഷത്തെ കാലയളവില്‍ കെ. ബാബു തന്റെ വരുമാനത്തേക്കാള്‍ കൂടുതല്‍ സ്വത്ത് സമ്പാദിച്ചുവെന്ന ആരോപണത്തിലാണ് നടപടി. ഇന്ന് കൊച്ചി കലൂരിലെ പി.എം.എല്‍.എ (PMLA) കോടതിയില്‍ ഹാജരാകാനാണ് കോടതി നല്‍കിയിരിക്കുന്ന നിർദ്ദേശം. വിജിലൻസ് അന്വേഷണത്തിന് പിന്നാലെയാണ് ഇപ്പോള്‍ കോടതി നടപടികളിലേക്ക് കടന്നിരിക്കുന്നത്.

tRootC1469263">

വരുമാനത്തില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കണ്ടെത്തലിനെത്തുടർന്ന് കെ. ബാബുവിന്റെ 25 ലക്ഷം രൂപയുടെ സ്വത്തുവകകള്‍ ഇഡി നേരത്തെ കണ്ടുകെട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ കലൂർ പിഎംഎല്‍എ കോടതിയില്‍ ഇഡി കുറ്റപത്രം സമർപ്പിക്കുകയും കോടതി എംഎല്‍എയോട് നേരിട്ട് ഹാജരാകാൻ നിർദ്ദേശിക്കുകയും ചെയ്തിരിക്കുന്നത്.

2007 ജൂലൈ മുതല്‍ 2016 ജനുവരി വരെയുള്ള കാലയളവില്‍ ബാബു 25.82 ലക്ഷം രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന വിജിലൻസ് കേസിന്റെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം ഏറ്റെടുത്തത്. 2016ല്‍ വിജിലൻസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തതിനെത്തുടർന്ന് 2020ല്‍ ഇഡി ബാബുവിനെ വിശദമായി ചോദ്യം ചെയ്യുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

Tags