ഇഗ്നോ 2025 ജൂലൈ സെഷനിലേക്കുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു


ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി 2025 ജൂലൈ സെഷനിലേക്കുള്ള ഓൺലൈൻ, വിദൂര പഠന (ODL) കോഴ്‌സുകളിലെ പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ നടപടികൾ ആരംഭിച്ചു.ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി 2025 ജൂലൈ സെഷനിലേക്കുള്ള ഓൺലൈൻ, വിദൂര പഠന (ODL) കോഴ്‌സുകളിലെ പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ നടപടികൾ ആരംഭിച്ചു. താല്പര്യമുള്ളവർക്ക് ഔദ്യോഗിക പോർട്ടലായ ignouadmission.samarth.edu.in സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാം.
tRootC1469263">ഓൺലൈൻ കോഴ്‌സുകളിൽ പ്രവേശനം തേടുന്ന വിദ്യാർത്ഥികൾ ignouiop.samarth.edu.in എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. ഓൺലൈൻ, വിദൂര പഠനം എന്നീ രണ്ട് രീതികളിലുമുള്ള രജിസ്‌ട്രേഷൻ നിലവിൽ നടന്നുകൊണ്ടിരിക്കുന്നു. വിദ്യാർത്ഥികൾക്ക് നാഷണൽ സ്‌കോളർഷിപ്പ് പോർട്ടലായ scholarships.gov.in വഴി സ്‌കോളർഷിപ്പുകൾക്കും അപേക്ഷിക്കാം.

സർവ്വകലാശാലയുടെ അറിയിപ്പ് അനുസരിച്ച്, ഇഗ്‌നോ അപേക്ഷാ ഫോം സമർപ്പിക്കുന്നതിന് മുമ്പ് ഒരു ഡിസ്റ്റൻസ് ഓഫ് എഡ്യൂക്കേഷൻ ബ്യൂറോ (DEB) ഐഡി ഉണ്ടാക്കിയിരിക്കണം.ഔദ്യോഗിക പ്രഖ്യാപനം അനുസരിച്ച്, പ്രവേശന നടപടികൾ ആരംഭിക്കുന്നതിന് മുമ്പ് അപേക്ഷകർ DEB ഐഡി നേടണം. DEB ഐഡി അപേക്ഷയുടെ ഒരു നിർബന്ധിത ഘടകമാണ്. നിങ്ങളുടെ അപേക്ഷ ആരംഭിക്കുന്നതിന് മുമ്പ് നിങ്ങളുടെ ഡിസ്റ്റൻസ് എഡ്യൂക്കേഷൻ ബ്യൂറോ (DEB) ഐഡി സൃഷ്ടിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക- ഇഗ്നോ പുറത്ത് വിട്ട അറിയിപ്പിൽ പറയുന്നു. വിശദ വിവരങ്ങൾക്ക് വെബ്‌സൈറ്റ് സന്ദർശിക്കാം-ignouadmission.samarth.edu.in.അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 15 ആണ്.