സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകളില്‍ അവഗണിക്കുന്നു ; അതൃപ്തിയില്‍ ശശി തരൂര്‍
Mar 15, 2026, 13:16 IST
താന്‍ എംപിയായിരിക്കുന്ന മണ്ഡലത്തിലെ കാര്യങ്ങള്‍ പോലും തന്നെ അറിയിക്കുന്നില്ല എന്നാണ് തരൂരിന്റെ പരാതി
നിയമസഭാ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കാനിരിക്കെ കടുത്ത അതൃപ്തിയില്‍ ശശി തരൂര്‍ എംപി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളില്‍ അവഗണിച്ചെന്ന പരാതിയാണ് തരൂര്‍ ഉയര്‍ത്തുന്നത്. സ്ഥാനാര്‍ത്ഥി ചര്‍ച്ചകളിലും മറ്റും ലോക്‌സഭ എംപി എന്ന പരിഗണന പോലും ഉണ്ടായില്ല എന്നാണ് പരാതി. ഇതിലുള്ള അതൃപ്തി തരൂര്‍ ഹൈക്കമാന്‍ഡിനെ നേരിട്ട് അറിയിച്ചു. പ്രചാരണം അടക്കമുള്ള കാര്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തരൂര്‍ ക്യാമ്പ് ആലോചിക്കുന്നുണ്ട്.
tRootC1469263">താന്‍ എംപിയായിരിക്കുന്ന മണ്ഡലത്തിലെ കാര്യങ്ങള്‍ പോലും തന്നെ അറിയിക്കുന്നില്ല എന്നാണ് തരൂരിന്റെ പരാതി. തിരുവനന്തപുരം മണ്ഡലം സിഎംപിക്ക് കൈമാറുന്നതടക്കമുള്ള ചര്‍ച്ചകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു തരൂര്‍ അതൃപ്തി പരസ്യമാക്കിയത്.
.jpg)


