എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസ് പ്രതിയുടെ സുരക്ഷാ വീഴ്ച; ഐ.ജി. പി. വിജയന് സസ്‌പെന്‍ഷന്‍

google news
ig vijayan


തിരുവനന്തപുരം: ഐ.ജി. പി. വിജയനെ സര്‍വീസില്‍ നിന്നും അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു. എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതിയുടെ സുരക്ഷയില്‍ വീഴ്ച വരുത്തിയത് ചൂണ്ടിക്കാട്ടിയാണ് സസ്‌പെന്‍ഷന്‍. ഡി.ജി.പിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തില്‍ ഗ്രേഡ് എസ്‌ഐ മനോജ് കുമാറിനേയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

അന്വേഷണ സംഘത്തിന്റെ ഭാഗമല്ലാതിരുന്നിട്ടും പ്രതിയെ കൊണ്ടുവന്ന ഉദ്യോഗസ്ഥരെ പി. വിജയന്‍ ബന്ധപ്പെട്ടിരുന്നു. ഇത് സുരക്ഷാ വീഴ്ചയ്ക്ക് വഴിയൊരുക്കിയെന്നാണ് എഡിജിപി എംആര്‍ അജിത്ത്കുമാറിന്റെ റിപ്പോര്‍ട്ട്. ഈ സമയത്ത് തീവ്രവാദ വിരുദ്ധസേനയുടെ തലവനായിരുന്നു വിജയന്‍. എന്നാല്‍ ആഴ്ചകള്‍ക്ക് മുന്‍പ് അദ്ദേഹത്തെ ഈ സ്ഥാനത്ത് നിന്നും നീക്കിയിരുന്നു.
സുരക്ഷാ വീഴ്ചയില്‍ തുടരന്വേഷണത്തിന് പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് എഡിജിപി പി പത്മകുമാറിനെ ചുമതലപ്പെടുത്തി.


 

Tags