ഐജി ഷെഫിന്‍ അഹമ്മദ് ഐപിഎസ് അന്തരിച്ചു

shefeen ahmed ips

കാന്‍സര്‍ രോഗ ബാധിതനായിരുന്നു.

ഒഡിഷ കേഡര്‍ ഉദ്യോഗസ്ഥനായ മലയാളി ഐജി ഷെഫിന്‍ അഹമ്മദ് ഐപിഎസ് അന്തരിച്ചു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. 

ദീര്‍ഘകാലം കേരളത്തിലും ജോലി ചെയ്തു. കാന്‍സര്‍ രോഗ ബാധിതനായിരുന്നു. ഒഡിഷ ക്രൈംബ്രാഞ്ച് ഐജി ആയിരുന്നു. സിഐടിയു നേതാവായിരുന്ന ഹബീബിന്റെ മകനാണ്. തിരുവനന്തപുരം സിഇടി എന്‍ജിനീയറിങ് കൊളജില്‍ നിന്നും എന്‍ജീനിയറിങ് ബിരുദം നേടിയ ശേഷമാണ് ഐപിഎസ് നേടിയത്.

Tags