IFFK ഡിസംബര്‍ 11 മുതല്‍; ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ഇന്ന് മുതല്‍

iffk2022

ലോക സിനിമാ വിഭാഗത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട മികച്ച സിനിമകള്‍ക്കൊപ്പം മലയാളത്തില്‍ നിന്നുള്ള സിനിമകളും ഈ വിഭാഗത്തില്‍ മാറ്റുരയ്ക്കും.

 

തിരുവനന്തപുരം: 31ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍  ഇന്ന് രാവിലെ 10 മണി മുതല്‍ ആരംഭിക്കും. ഡിസംബര്‍ 11 മുതല്‍ 18 വരെയാണ് മേള. ഇത്തവണ രാവിലെ 7 മണിക്ക് ആദ്യ ഷോ ഉണ്ടാകും.

ടാഗോര്‍ തിയേറ്ററില്‍ 24 മണിക്കൂറും സിനിമകളുടെ പ്രദര്‍ശനം ഉണ്ടാകും. ഡെലിഗേറ്റ് രജിസ്‌ട്രേഷനായി http://registration.iffk.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.ഈ വര്‍ഷത്തെ മേളയില്‍ മത്സരവിഭാഗം, മലയാളം സിനിമയുടെ ശതാബ്ദി ആഘോഷം എന്നിവയ്ക്ക് പ്രത്യേക പ്രാധാന്യം നല്‍കുന്നുണ്ട്.

മത്സര വിഭാഗത്തില്‍ ആകെ 14 ചിത്രങ്ങളാണ് ഇത്തവണ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ലോക സിനിമാ വിഭാഗത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട മികച്ച സിനിമകള്‍ക്കൊപ്പം മലയാളത്തില്‍ നിന്നുള്ള സിനിമകളും ഈ വിഭാഗത്തില്‍ മാറ്റുരയ്ക്കും.

സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ 'പദയാത്ര' മത്സര വിഭാഗത്തിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു. ലിയോ തദ്ദേവൂസ് സംവിധാനം ചെയ്ത 'ചെവിട്ടോര്‍മ്മ'യാണ് മത്സര വിഭാഗത്തില്‍ തെരഞ്ഞെടുക്കപ്പെട്ട രണ്ടാമത്തെ മലയാള ചിത്രം. മത്സവിഭാഗത്തിന് പുറമേ, മലയാള സിനിമയുടെ ശതാബ്ദി പ്രമാണിച്ച് 'ക്രിട്ടിക്‌സ് ഡിസ്‌കവറി' എന്ന് പേരിട്ടിരിക്കുന്ന പ്രത്യേക വിഭാഗത്തില്‍ 5 പുതിയ മലയാളം സിനിമകള്‍ പ്രദര്‍ശിപ്പിക്കും.

Tags