'ടൂര്‍ണമെന്റ് ജയിച്ചാല്‍ കപ്പ് വാങ്ങുന്നത് ക്യാപ്റ്റന്‍'; വിഡി സതീശനെ അനുകൂലിച്ച് കോഴിക്കോടും ഫ്‌ലക്‌സ്

vd satheesan

കോഴിക്കോട് ഡിസിസി ഓഫിസിന് സമീപം സേവ് കോണ്‍ഗ്രസ് ഫോറത്തിന്റെ പേരിലാണ് ഫ്‌ലക്‌സ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് വിഡി സതീശനെ അനുകൂലിച്ച് കോഴിക്കോടും ഫ്‌ലക്‌സ്. ടൂര്‍ണമെന്റ് ജയിച്ചാല്‍ കപ്പ് വാങ്ങുന്നത് ക്യാപ്റ്റനെന്നാണ് പോസ്റ്ററിലുള്ളത്. സെലക്ടറും പരിശീലകനും കപ്പ് വാങ്ങുന്നത് എതിര്‍പ്പിന് ഇടയാക്കുമെന്നും മുന്നറിയിപ്പുണ്ട്. കോഴിക്കോട് ഡിസിസി ഓഫിസിന് സമീപം സേവ് കോണ്‍ഗ്രസ് ഫോറത്തിന്റെ പേരിലാണ് ഫ്‌ലക്‌സ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.


നേരത്തെ വിവിധയിടങ്ങളില്‍ സതീശനെ അനുകൂലിച്ച് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. സോഷ്യല്‍മീഡിയയിലും വി ഡി സതീശന്‍ അനുകൂലികള്‍ പിന്തുണയുമായി രംഗത്തുണ്ട്.
 

Tags