വയനാട് മെഡിക്കല്‍ കോളജ് നഷ്ടമായാല്‍ ജനം ജനപ്രതിനിധികളെ അടിച്ചോടിക്കുന്ന സാഹചര്യമുണ്ടാകുമെന്ന് ആരോഗ്യ മന്ത്രി
ഒരിടത്ത് കോളേജും മറ്റൊരിടത്ത് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയും പരിഗണനയിലുണ്ട്.
വയനാട് മെഡിക്കല്‍ കോളജ് നഷ്ടമായാല്‍ ജനം ജനപ്രതിനിധികളെ അടിച്ചോടിക്കുന്ന സാഹചര്യമുണ്ടാകുമെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരന്‍. മെഡിക്കല്‍ കോളേജ് വിഷയത്തില്‍ വിട്ടുവീഴ്ച അനിവാര്യമാണ്. ഒരിടത്ത് കോളേജും മറ്റൊരിടത്ത് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയും പരിഗണനയിലുണ്ട്. അതിപ്പോള്‍ ഏതാണ് സ്ഥലം എന്ന് പറയുന്നില്ല. സുല്‍ത്താന്‍ ബത്തേരിയില്‍ ജില്ലാ ആശുപത്രിയുമുണ്ട്. പിന്നീട് വയനാട് ജനതയ്ക്ക് ആരോഗ്യ മേഖലയിലെ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, മാനന്തവാടി മെഡിക്കല്‍ കോളേജില്‍ 100 ദിവസത്തിനകം എംആര്‍ഐ സ്‌കാന്‍ മെഷീന്‍ സ്ഥാപിക്കുമെന്നും മന്ത്രി കെ മുരളീധരന്‍ പറഞ്ഞു. മെഡിക്കല്‍ കോളേജ് സന്ദര്‍ശനത്തിനും വിദ്യാര്‍ത്ഥികളും ഡോക്ടമാരും ജീവനക്കാരും ജനപ്രതിനിധികളും പങ്കെടുത്ത അവലോകന യോഗത്തിനും ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോക്ടമാര്‍മാരുടെ കുറവ് സംബന്ധിച്ച് ഓരോ ഡിപ്പാര്‍ട്ട്‌മെന്റ് തലത്തില്‍ പരിശോധിച്ച് പരിഹാരം കാണും. മെഡിക്കല്‍ കോളേജ് വികസനത്തിന് ഭൂമി കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും എത്രയും വേഗം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുമെന്നും കോളേജിലെ ഹോസ്റ്റല്‍ സൗകര്യം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ മുനിസിപ്പാലിറ്റിയുമായി ചേര്‍ന്ന് തുടര്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു
.jpg)

