'വിഡി മുഖ്യമന്ത്രിയായില്ലെങ്കില്‍ കൈവശമുള്ള മുഴുവന്‍ ഖദര്‍ ഷര്‍ട്ടുകളും കത്തിക്കും,പാര്‍ട്ടി പ്രവര്‍ത്തനം അവസാനിപ്പിക്കും
പാര്‍ട്ടി പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും അനീഷ് പറഞ്ഞു.
വി ഡി സതീശനെ മുഖ്യമന്ത്രിയാക്കിയില്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കോണ്‍ഗ്രസ് നേതാവിന്റെ പ്രഖ്യാപനം. വി ഡി സതീശനെ മുഖ്യമന്ത്രിയാക്കിയില്ലെങ്കില്‍ പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ ഭാഗമായി വാങ്ങിയ മുഴുവന്‍ ഖദര്‍ ഷര്‍ട്ടുകളും കത്തിക്കുമെന്നാണ് നടുവണ്ണൂര്‍ ബ്ലോക്ക് സെക്രട്ടറി എം സി അനീഷിന്റെ പ്രഖ്യാപനം. ഉള്ള്യേരി ബസ് സ്റ്റാന്‍ഡില്‍ കൊണ്ടുപോയി ഷര്‍ട്ടുകള്‍ കത്തിക്കുമെന്നാണ് അനീഷ് പറഞ്ഞത്. പാര്‍ട്ടി പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും അനീഷ് പറഞ്ഞു.
കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചാല്‍ തൊട്ടുപിന്നാലെ തന്നെ ഷര്‍ട്ടുകള്‍ കത്തിച്ച് പ്രതിഷേധിക്കുമെന്ന് അനീഷ് പറഞ്ഞു. പിന്നീട് രാഷ്ട്രീയ രംഗത്ത് ഉണ്ടാകില്ല. നാളെ വി ഡി സതീശനെ കാണുമെന്നും ഐക്യദാര്‍ഢ്യം അറിയിക്കുമെന്നും അനീഷ് പറഞ്ഞു. ഉള്ള്യേരി ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡ് മുന്‍ മെമ്പര്‍ കൂടിയാണ് അനീഷ്.
.jpg)

