യുഡിഎഫ് സര്‍ക്കാര്‍ വന്നാല്‍ ആദ്യം മുണ്ടക്കൈ-ചൂരല്‍മല വീടുകളുടെ പൂര്‍ത്തീകരണം: കെ സി വേണുഗോപാല്‍

KC Venugopal

യുഡിഎഫ് സര്‍ക്കാര്‍ വന്നാല്‍ ആദ്യ പരിപാടി മുണ്ടക്കൈ-ചൂരല്‍മല വീടുകളുടെ പൂര്‍ത്തീകരണമാണെന്നും കെ സി വേണുഗോപാല്‍ വ്യക്തമാക്കി.

വയനാട്ടില്‍ മൂന്ന് സീറ്റിലും വമ്പിച്ച ഭൂരിപക്ഷത്തോടെ യുഡിഎഫ് വിജയിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ഇത്തവണ മാനന്തവാടി തിരിച്ച് പിടിക്കുമെന്നും സുല്‍ത്താന്‍ ബത്തേരിയും കല്‍പ്പറ്റയും വര്‍ധിത ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

യുഡിഎഫ് സര്‍ക്കാര്‍ വന്നാല്‍ ആദ്യ പരിപാടി മുണ്ടക്കൈ-ചൂരല്‍മല വീടുകളുടെ പൂര്‍ത്തീകരണമാണെന്നും കെ സി വേണുഗോപാല്‍ വ്യക്തമാക്കി. ജനങ്ങളുടെ പിന്തുണ, ഈ സര്‍ക്കാരിനെതിരെയുള്ള ജനവികാരം, യുഡിഎഫ് മുന്നോട്ട് വെയ്ക്കുന്ന ആശയങ്ങളോടുള്ള യോജിപ്പ് എന്നിവകൊണ്ട് തങ്ങള്‍ വലിയ ആത്മവിശ്വാസത്തിലാണെന്നും അദ്ദേഹം പ്രതികരിച്ചു.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെയും കെ സി വേണുഗോപാല്‍ പ്രതികരിച്ചു. കേരള ജനതയ്ക്ക് രാഹുല്‍ ഗാന്ധിയോടുള്ള സ്വാധീനം മുഖ്യമന്ത്രിക്ക് അറിയാമെന്നും അതുകൊണ്ടാണ് അദ്ദേഹം ഭയപ്പെടുന്നതെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിക്കെതിരെ പറയുമ്പോള്‍ എപ്പോഴെങ്കിലും മോദിക്കെതിരെയും പറയണമെന്നും അദ്ദേഹം പറഞ്ഞു. പിഎംശ്രീയും ലേബര്‍ കോഡും സാലാം വെച്ച് ഒപ്പിട്ട് കൊടുത്തിട്ട് മോദിക്കെതിരെ ഒരു അക്ഷരം മിണ്ടാന്‍ മുഖ്യമന്ത്രിയ്ക്ക് കഴിഞ്ഞോയെന്നും കെ സി വേണുഗോപാല്‍ ചോദിച്ചു.

Tags