'ഫ്രീയായി ബീഫ് വായില്‍ കുത്തിക്കേറ്റി തരുന്ന സ്ഥലമുണ്ടെങ്കില്‍ പറയണം'; കേരളാ സ്റ്റോറിയെ ട്രോളി ലക്ഷ്മി മേനോന്‍

lakshmi

പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് ബീഫ് കഴിപ്പിക്കുന്നത് കണ്ടപ്പോള്‍ പണ്ട് തന്റെ അമ്മ കഫ്‌സിറപ്പ് തന്നതാണ് ഓര്‍മ്മ വന്നതെന്നാണ് ലക്ഷ്മി മേനോന്‍ പറഞ്ഞത്. 

കേരളാ സ്റ്റോറി സിനിമയുടെ രണ്ടാം ഭാഗത്തിനെതിരെ പരിഹാസ വീഡിയോയുമായി നടിയും വ്‌ളോഗറുമായ ലക്ഷ്മി മേനോന്‍. പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് ബീഫ് കഴിപ്പിക്കുന്നത് കണ്ടപ്പോള്‍ പണ്ട് തന്റെ അമ്മ കഫ്‌സിറപ്പ് തന്നതാണ് ഓര്‍മ്മ വന്നതെന്നാണ് ലക്ഷ്മി മേനോന്‍ പറഞ്ഞത്. 

'കേരളാ സ്റ്റോറിയുടെ ട്രെയിലറില്‍ പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് ബീഫ് കഴിപ്പിക്കുന്നത് കണ്ടപ്പോള്‍ പണ്ട് എന്റെ അമ്മ കഫ്സിറപ്പ് തന്നതാണ് ഓര്‍മ്മ വന്നത്. സംഭവം പ്രൊപ്പഗാണ്ട സിനിമയാണെങ്കിലും, നാഷണല്‍ അവാര്‍ഡൊക്കെ വാങ്ങാനുളളതല്ലേ, കുറച്ച് വൃത്തിക്ക് എടുക്കാമായിരുന്നു. ചിലപ്പോള്‍ അവര്‍ മതസ്പര്‍ധ ഉണ്ടാക്കാന്‍ ചെയ്തതായിരിക്കില്ല, ആ കുട്ടിക്ക് ബീഫ് കൊടുത്താല്‍ കഴിക്കുമോ? ഒന്നുകില്‍ പൊറോട്ടയുടെ ഒപ്പം കൊടുക്കണം, അല്ലെങ്കില്‍ പഴംപൊരിയെങ്കിലും വേണം. നാട്ടില്‍ കൊളസ്ട്രേള്‍ കൂടി വരുകയാണല്ലോ അതുകൊണ്ടായിരിക്കാം ചിലപ്പോള്‍ അങ്ങനൊരു സീന്‍ എടുത്തത്. ഇതുപോലെ ഫ്രീയായി ബീഫ് വായില്‍ കുത്തിക്കേറ്റി തരുന്ന സ്ഥലമുണ്ടെങ്കില്‍ ദയവായി പറഞ്ഞുതരണം. ഞങ്ങള്‍ ഹിന്ദു, ക്രിസ്ത്യന്‍, മുസ് ലിം വ്യത്യാസമില്ലാതെ അവിടെ വന്ന് ഭക്ഷണം കഴിച്ചിരിക്കും. അതാണ് മലയാളികള്‍. ഞങ്ങളെ ഇതുകൊണ്ടൊന്നും തോല്‍പ്പിക്കാനാകില്ല' എന്നാണ് ലക്ഷ്മി പറഞ്ഞത്.
പിന്നാലെ ലക്ഷ്മിയ്‌ക്കെതിരെ സൈബര്‍ ആക്രമണം നടക്കുകയാണ്.
 

tRootC1469263">

Tags