സ്വര്‍ണ്ണപ്പാളിയില്‍ കുറവ് വന്നെങ്കില്‍ അത് കൃത്യമായി അന്വേഷിക്കണം; പി ജയരാജന്‍

P jayarajan

ഉപ്പ് തിന്നവന്‍ വെള്ളം കുടിക്കണം. അത് ആരായാലും, തെറ്റ് ചെയ്തവര്‍ നടപടിക്ക് വിധേയരാകണമെന്ന് പി ജയരാജന്‍ പറഞ്ഞു.

ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ ഉപ്പു തിന്നവര്‍ വെള്ളം കുടിക്കണമെന്ന് സിപിഐഎം നേതാവ് പി ജയരാജന്‍.

ശബരിമല വിഷയം ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. ശബരിമല സ്വര്‍ണ്ണപ്പാളിയില്‍ കുറവ് വന്നിട്ടുണ്ടെങ്കില്‍ അത് കൃത്യമായി അന്വേഷിക്കണം. അതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുമുണ്ട്.

tRootC1469263">

പലരും സിബിഐയെ കൊണ്ട് അന്വേഷിക്കണമെന്ന ആവശ്യവുമായി കോടതിയില്‍ പോയി. എന്നാല്‍ സംസ്ഥാന പൊലീസില്‍ ഹൈക്കോടതി തന്നെ വിശ്വാസമര്‍പ്പിച്ചാണ് എസ്ഐടി അന്വേഷണം നടക്കുന്നത്. അതില്‍ ഉപ്പ് തിന്നവന്‍ വെള്ളം കുടിക്കണം. അത് ആരായാലും, തെറ്റ് ചെയ്തവര്‍ നടപടിക്ക് വിധേയരാകണമെന്ന് പി ജയരാജന്‍ പറഞ്ഞു.

Tags