യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് ജമാഅത്തെ ഇസ്ലാമി കൈകാര്യം ചെയ്യുമെന്ന എ കെ ബാലന്റെ പ്രസ്താവന ഇടതുമുന്നണിയുടേതല്ല ; ടി പി രാമകൃഷ്ണന്‍

tp

യുഡിഎഫ് ഭരിച്ചാല്‍ ജമാഅത്തെ ഇസ്ലാമി ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുമെന്ന് ഇടതുമുന്നണിയോ സിപിഐഎമ്മോ പറഞ്ഞിട്ടില്ലെന്ന് ടി പി രാമകൃഷ്ണന്‍ പറഞ്ഞു.

യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് ജമാഅത്തെ ഇസ്ലാമി കൈകാര്യം ചെയ്യുമെന്ന സിപിഐഎം നേതാവ് എ കെ ബാലന്റെ പ്രസ്താവന ഇടതുമുന്നണിയുടെ അഭിപ്രായമല്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. യുഡിഎഫ് ഭരിച്ചാല്‍ ജമാഅത്തെ ഇസ്ലാമി ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുമെന്ന് ഇടതുമുന്നണിയോ സിപിഐഎമ്മോ പറഞ്ഞിട്ടില്ലെന്ന് ടി പി രാമകൃഷ്ണന്‍ പറഞ്ഞു. എ കെ ബാലന്‍ ചില കാല്‍ക്കുലേഷനുകള്‍ക്ക് പുറത്ത് പറഞ്ഞതായിരിക്കാം. ഞങ്ങള്‍ അങ്ങനെയൊരു അഭിപ്രായം പറഞ്ഞിട്ടില്ല. യുഡിഎഫ് അധികാരത്തില്‍ പോലും വരില്ല, പിന്നയല്ലേ ജമാഅത്തെ ഇസ്ലാമി ആഭ്യന്തരം ഏല്‍ക്കുന്ന പ്രശ്നം വരുന്നതെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു.

tRootC1469263">

സിപിഐഎമ്മിന്റെ വര്‍ഗീയതക്കെതിരായ നിലപാട് ശക്തമായി ഉയര്‍ത്തിപ്പിടിക്കുന്ന നേതാവാണ് എ കെ ബാലന്‍. അത് ചിലര്‍ക്ക് ചിലപ്പോള്‍ ഇഷ്ടപ്പെട്ടുകാണില്ല. അതിനെ പലതരത്തില്‍ വ്യാഖ്യാനിക്കുന്നുണ്ടാകാം. ഏറ്റവും ഒടുവിലായി വന്ന പ്രശ്നത്തെ കുറിച്ച് വിശദാംശങ്ങള്‍ തനിക്ക് വ്യക്തമായി അറിയില്ല. അദ്ദേഹം സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാടിന് എതിരായ നീക്കമായി മാത്രമേ അത് കാണാന്‍ സാധിക്കൂ. വിഷയം പരിശോധിച്ച് കൂടുതല്‍ കാര്യം പറയാം- ടി പി രാമകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Tags