പിണറായി വിജയനെതിരായ ഇ ഡി കേസുമായി മുന്നോട്ട് പോകാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയില്ലെങ്കില്‍ പറഞ്ഞാല്‍ മതി ; ഷോണ്‍ ജോര്‍ജ്

shone

തനിക്കെതിരെ ആരോപണം വരുമ്പോള്‍ അത് പാര്‍ട്ടിക്കെതിരെയെന്നു വരുത്താന്‍ പിണറായി ശ്രമിക്കുന്നുവെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെ അതിന് ഒത്താശ ചെയ്യുന്നുവെന്നും ഷോണ്‍ ആരോപിച്ചു.

പിണറായി വിജയനെതിരായ ഇ ഡി കേസുമായി മുന്നോട്ട് പോകാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയില്ലെങ്കില്‍ പറഞ്ഞാല്‍ മതിയെന്ന് ഷോണ്‍ ജോര്‍ജ്. ഇ ഡി കേസില്‍ പ്രതികളായ സഖാക്കളുടെ വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി അഡ്മിന്‍ ആകാനാണ് പിണറായിയുടെ ശ്രമമെന്നും ഷോണ്‍ ജോര്‍ജ് വിമര്‍ശിച്ചു. തനിക്കെതിരെ ആരോപണം വരുമ്പോള്‍ അത് പാര്‍ട്ടിക്കെതിരെയെന്നു വരുത്താന്‍ പിണറായി ശ്രമിക്കുന്നുവെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെ അതിന് ഒത്താശ ചെയ്യുന്നുവെന്നും ഷോണ്‍ ആരോപിച്ചു.

ഇ ഡി കേസില്‍ കോണ്‍ഗ്രസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. പിണറായി വിജയന്‍ കള്ളനാണ് എന്ന് പറഞ്ഞ ആളാണ് രാഹുല്‍ ഗാന്ധി. അതേ നിലപാട് തന്നെയാണോ കോണ്‍ഗ്രസിന് ഇപ്പോഴുള്ളത് എന്ന് അറിയണമെന്നും രാഹുല്‍ ഗാന്ധിയുടെ ഈ നിലപാട് എം എ ബേബി അംഗീകരിക്കുന്നുണ്ടോ എന്നും ഷോണ്‍ ചോദിച്ചു.

മുഖ്യമന്ത്രി പ്രഖ്യാപിച്ചത് സര്‍ക്കാര്‍ നിലപാടാണ്, തെളിവുകള്‍ സംസാരിക്കട്ടെ എന്നാണ് പിണറായി വിജയനോട് പറയാനുള്ളത്. ഉളുപ്പ് ഉണ്ടെങ്കില്‍ പ്രതിപക്ഷ നേതൃസ്ഥാനം പിണറായി രാജിവെക്കണമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചാല്‍ മുഖ്യമന്ത്രിയുടെ കയ്യിലാകും പ്രതിപക്ഷത്തിന്റെ കയ്യെന്നും അങ്ങനെ ഒരു സാഹചര്യം ഒഴിവാക്കാന്‍ പിണറായി രാജിവെക്കണമെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു. ഈ വിഷയത്തില്‍ സര്‍ക്കാര്‍ എടുക്കുന്ന തീരുമാനത്തിന് ശേഷമായിരിക്കും തുടര്‍ നടപടി.

കോണ്‍ഗ്രസ് ഈ വിഷയത്തില്‍ പ്രതികരിക്കാത്തത് സംശയാസ്പദമാണെന്നും സിഎംആര്‍എല്ലില്‍ നിന്ന് പാര്‍ട്ടി പ്രവര്‍ത്തനത്തിന് തുക വാങ്ങിയെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. പാര്‍ട്ടി പ്രവര്‍ത്തനത്തിന് പണം വാങ്ങുന്നതിന് ഒരു നിയമമുണ്ട്. ഇരുപതിനായിരം രൂപയാണ് പരമാവധി ഈ നിലയില്‍ വാങ്ങാന്‍ കഴിയുക. അതുതന്നെ അക്കൗണ്ട് വഴിയാണ് വാങ്ങേണ്ടത്. വാങ്ങിയ തുക തെരഞ്ഞെടുപ്പ് കമ്മീഷനില്‍ അറിയിക്കുകയും വേണം. ഈ വിഷയത്തില്‍ കോണ്‍ഗ്രസ് പ്രതികരിക്കാത്തത് സംശയാസ്പദമാണെന്ന് ഷോണ്‍ ജോര്‍ജ് പറഞ്ഞു.

Tags