പ്രോട്ടോക്കോള്‍ പറഞ്ഞിട്ടാണെന്ന് പറഞ്ഞാല്‍ സര്‍ക്കാര്‍ 'പാട്ടും പാടും, ദണ്ഡയും ചുഴറ്റും, ഷൂ പോളീഷും ചെയ്യും ; പരിഹാസവുമായി മന്ത്രി വി ശിവന്‍കുട്ടി

v sivankutty

ഉപരാഷ്ട്രപതി പങ്കെടുക്കുന്ന ചടങ്ങിലെ പ്രോട്ടോകോള്‍ പ്രകാരമാണ് വന്ദേമാതരം പൂര്‍ണ്ണമായും ആലപിച്ചതെന്നാണ് സര്‍ക്കാര്‍ വാദം.

ഓണം വാരാഘോഷ സമാപന വേദിയില്‍ വന്ദേമാതരം പൂര്‍ണ്ണമായി ആലപിച്ചതില്‍ സംസ്ഥാന സര്‍ക്കാരിനെ പരിഹസിച്ച് മുന്‍ മന്ത്രി വി ശിവന്‍കുട്ടി. പ്രോട്ടോക്കോള്‍ പറഞ്ഞിട്ടാണെന്ന് പറഞ്ഞാല്‍ സര്‍ക്കാര്‍ 'പാട്ടും പാടും, ദണ്ഡയും ചുഴറ്റും, ഷൂ പോളീഷും ചെയ്യും' എന്നാണ് വി ശിവന്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഓണം വാരാഘോഷത്തിന്റെ സമാപന ചടങ്ങില്‍ വന്ദേമാതരം പൂര്‍ണ്ണമായി ആലപിച്ച നടപടിയിലാണ് ശിവന്‍കുട്ടിയുടെ പ്രതികരണം. ഉപരാഷ്ട്രപതി പങ്കെടുക്കുന്ന ചടങ്ങിലെ പ്രോട്ടോകോള്‍ പ്രകാരമാണ് വന്ദേമാതരം പൂര്‍ണ്ണമായും ആലപിച്ചതെന്നാണ് സര്‍ക്കാര്‍ വാദം.

ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യാന്‍ വന്ന ഉപരാഷ്ട്രപതിക്ക് മുന്നില്‍ വന്ദേമാതരം മുഴുവനായി പാടി സംഘപരിവാര്‍ അജണ്ട നടപ്പിലാക്കിയത് കോണ്‍ഗ്രസിന്റെ പുതിയ നയമാണെന്ന് അഡ്വ. വി ജോയ് എംഎല്‍എയും പ്രതികരിച്ചു. വന്ദേമാതരം മാത്രമല്ല, 'പ്രോട്ടോക്കോള്‍' ആണെന്ന് പറഞ്ഞാല്‍ കോണ്‍ഗ്രസുകാര്‍ ഇനി ശാഖയില്‍ പോയി കാക്കി നിക്കറും ഇടും. കോണ്‍ഗ്രസ് ബിജെപിയുടെ 'ബി-ടീം' എന്ന് പറഞ്ഞവര്‍ക്ക് തെറ്റി, ഇതിപ്പോള്‍ സംഘപരിവാറിന്റെ സ്വന്തം 'എ-ടീം' ആയി മാറി! എന്നാണ് എംഎല്‍എ ഫേസ്ബുക്കില്‍ കുറിച്ചത്.

Tags