ഫ്രഷ് കട്ട് അറവുമാലിന്യ സംസ്‌കരണ കേന്ദ്രത്തിനെതിരായ സമരം വിജയം കണ്ടില്ലെങ്കില്‍ തെരഞ്ഞെടുപ്പ് അടക്കം ബഹിഷ്‌കരിക്കണം ; എംഎന്‍ കാരശേരി
താമരശേരിയിലെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്‌കരണ കേന്ദ്രത്തിനെതിരായ സമരം വിജയം കണ്ടില്ലെങ്കില്‍ തെരഞ്ഞെടുപ്പ് അടക്കം ബഹിഷ്‌കരിക്കണമെന്ന് സാമൂഹ്യ നിരീക്ഷകന്‍ എം എന്‍ കാരശേരി. സമരക്കാര്‍ പൊരുതുന്നത് പണത്തോടാണെന്നും അക്രമം നടത്തിയത് ആരെന്ന് കണ്ടെത്തേണ്ടത് പൊലീസിന്റെ പണിയാണെന്നും എം എന്‍ കാരശേരി പറഞ്ഞു.
tRootC1469263">'ബാഹ്യ ശക്തികള്‍ എന്ന് പറഞ്ഞാല്‍ പോര. കുറ്റവാളികളെ കണ്ടെത്താന്‍ കഴിയാത്ത പൊലീസിന് എന്തിനാണ് ശമ്പളം കൊടുക്കുന്നത്? സമരം സിവില്‍ സ്റ്റേഷനിലേക്ക് വ്യാപിപ്പിക്കണം. പൊലീസ് നരനായാട്ടില്‍ മുഖ്യമന്ത്രി മറുപടി പറയണം': എം എന്‍ കാരശേരി പറഞ്ഞു.
പ്ലാന്റിന് മുന്നില്‍ നടന്നത് ആസൂത്രിത ആക്രമണമാണെന്നും സ്ത്രീകളെയും കുട്ടികളെയും മനുഷ്യ കവചമാക്കി അക്രമം നടത്തിയെന്നും കണ്ണൂര്‍ റേഞ്ച് ഡിഐജി യതീഷ് ചന്ദ്ര പറഞ്ഞിരുന്നു. അക്രമത്തിന് പിന്നില്‍ ചില തല്‍പരകക്ഷികളാണെന്നും ഇവരില്‍ ചിലരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും മനുഷ്യത്വരഹിതമായ നടപടിയാണ് ചിലരില്‍നിന്നുണ്ടായതെന്നും യതീഷ് ചന്ദ്ര ആരോപിച്ചിരുന്നു. സംഘര്‍ഷത്തിന് പിന്നാലെ അടച്ചുപൂട്ടിയ ഫ്രഷ്‌കട്ട് അറവ് മാലിന്യ സംസ്‌കരണ കേന്ദ്രം നിബന്ധനകളോടെ തുറക്കാന്‍ ജില്ലാ കളക്ടര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെയും പ്ലാന്റ് തുറന്നിട്ടില്ല. പ്ലാന്റ് തുറന്നാല്‍ സമരം തുടരുമെന്നാണ് സമരസമിതിയുടെ നിലപാട്.
.jpg)

