ജനം മാര്‍ക്കിട്ടാല്‍ പിണറായി സര്‍ക്കാരിന് കിട്ടുക ആനമുട്ടയായിരിക്കും ; കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍
May 22, 2023, 17:32 IST

സ്വയം പ്രോഗ്രസ് കാര്‍ഡ് തയ്യാറാക്കി സ്വയം മാര്‍ക്കിട്ട് അവതരിപ്പിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍
തിരുവനന്തപുരം: ജനം മാര്‍ക്കിട്ടാല്‍ പിണറായി സര്‍ക്കാരിന് കിട്ടുക ആനമുട്ടയായിരിക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍. ബിഎംഎസ് സംസ്ഥാന വനിതാ തൊഴിലാളി സംഗമ വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വയം പ്രോഗ്രസ് കാര്‍ഡ് തയ്യാറാക്കി സ്വയം മാര്‍ക്കിട്ട് അവതരിപ്പിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. തൊഴിലാളികളെ വഞ്ചിക്കുന്ന രാഷ്ട്രീയ ലാഭത്തിനുള്ള ഉപകരണങ്ങളായി മാത്രം അവരെ കാണുന്നവരാണ് കമ്യൂണിസ്റ്റ് സര്‍ക്കാര്‍. ഇടതുപക്ഷക്കാരായ തൊഴിലാളി യൂണിയനുകള്‍ ഇതിന് ഇടനിലക്കാരാവുകയാണെന്നും വി. മുരളീധരന്‍ പറഞ്ഞു.