കോണ്‍ഗ്രസ് ക്രിമിനലുകളെ നിലയ്ക്കു നിര്‍ത്തിയില്ലെങ്കില്‍ അതേ നാണയത്തില്‍ തിരിച്ചടിക്കും ; മാരാര്‍ജി ഭവന് നേരെയാണ് ബിയര്‍ കുപ്പി എറിഞ്ഞതില്‍ പ്രതികരണവുമായി ബിജെപി
Oct 1, 2026, 06:45 IST
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.
തലസ്ഥാനത്തെ സംഘര്‍ഷത്തിന് പിന്നാലെ ബിജെപി സംസ്ഥാന കാര്യാലയത്തിന് നേരെ അതിക്രമം. ഓഫീസിനു നേരെ ബിയര്‍ കുപ്പി എറിയുകയായിരുന്നു. തമ്പാനൂര്‍ ഉള്ള മാരാര്‍ജി ഭവന് നേരെയാണ് ബിയര്‍ കുപ്പി എറിഞ്ഞത്. ബൈക്കില്‍ എത്തിയ രണ്ട് പേരാണ് കുപ്പി എറിഞ്ഞത്. സംഭവത്തിന് പിന്നില്‍ കോണ്‍ഗ്രസാണ് എന്ന തരത്തിലുള്ള പ്രതികരണങ്ങളാണ് ബിജെപിയുടെ ഭാഗത്ത് നിന്ന് വരുന്നത്.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. ബിജെപി, യുവമോര്‍ച്ച - കോണ്‍ഗ്രസ് സംഘര്‍ഷം ഒരുവശത്ത് നടക്കവേയാണ് എസ്എഫ്‌ഐ - കെഎസ്‌യു പ്രശ്‌നം സംഘര്‍ഷത്തിലേക്ക് വഴിമാറിയത്.
കോണ്‍ഗ്രസ് ക്രിമിനലുകളെ നിലയ്ക്കു നിര്‍ത്തിയില്ലെങ്കില്‍ അതേ നാണയത്തില്‍ തിരിച്ചടിക്കും എന്നാണ് ബിജെപിയുടെ മുന്നറിയിപ്പ്.
.jpg)

