തോറ്റാൽ ടീച്ചറമ്മ പിബിയിലേക്കോ..?, ശൈലജയെ ട്രോളി സണ്ണി ജോസഫ്

If I lose will Teacheramma go to PB Sunny Joseph trolls kk Shailaja

എനിക്കൊരു ഇമേജും ഉണ്ടായിരുന്നില്ല. പക്ഷേ, സാധാരണ ജനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ആളായിരുന്നു. ഞാൻ ജയിച്ചു. ശൈലജ ടീച്ചർ, ഈ പറയുന്ന ഇമേജോടു കൂടി വടകരയിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചു. വൻഭൂരിപക്ഷത്തിൽ പരാജയപ്പെട്ടു.

പേരാവൂർ : മത്സരം മുറുകിയപ്പോൾ പേരാവൂർ മണ്ഡലത്തിൽ സ്ഥാനാർത്ഥികൾ തമ്മിൽ വാക്പോരും തുടങ്ങി. കെ.പി.സി.സി അദ്ധ്യക്ഷനും യുഡിഎഫ് സ്ഥാനർത്ഥിയുമായ സണ്ണി ജോസഫാണ് ആദ്യ വെടി പൊട്ടിച്ചത്.കെ.കെ. ശൈലജയെ പരിഹസിച്ചാണ്   സണ്ണി ജോസഫ് രംഗത്തുവന്നത്. പേരാവൂരിൽ മാധ്യമങ്ങളോടായിരുന്നു പ്രതികരണം.
ഓരോ തിരഞ്ഞെടുപ്പു തോൽവിയും ശൈലജയ്ക്ക് സംഘടനാപരമായ പ്രൊമോഷൻ ലഭിക്കാനുള്ള അവസരമാണെന്നായിരുന്നു സണ്ണി ജോസഫിൻ്റെ പരാമർശം. മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥിയാണ് കെ.കെ. ശൈലജ’ ശൈലജടീച്ചറും ഞാനുമായി ആദ്യമൊന്ന് മത്സരിച്ചു.

എനിക്കൊരു ഇമേജും ഉണ്ടായിരുന്നില്ല. പക്ഷേ, സാധാരണ ജനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ആളായിരുന്നു. ഞാൻ ജയിച്ചു. ശൈലജ ടീച്ചർ, ഈ പറയുന്ന ഇമേജോടു കൂടി വടകരയിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചു. വൻഭൂരിപക്ഷത്തിൽ പരാജയപ്പെട്ടു. ഇവിടെ മത്സരിക്കാൻ ശൈലജ ടീച്ചറുടെ മനസ്എന്താണെന്ന് നിങ്ങൾ വായിച്ചു മനസ്സിലാക്കുക. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തോറ്റപ്പോൾ ടീച്ചർക്കൊരു പ്രൊമോഷൻ കിട്ടി സംഘടനാപരമായി, കേന്ദ്രകമ്മിറ്റി അംഗമായി. ഇപ്പോൾ തോൽക്കുമ്പോൾ ടീച്ചറെ ചിലപ്പോൾ പൊളിറ്റ് ബ്യൂറോയിലേക്ക് എടുക്കും. ആ ഓഫർ ഇല്ലെങ്കിൽ ടീച്ചർ മത്സരിക്കാനിടയില്ലെന്നായിരുന്നു സണ്ണി ജോസഫ് പറഞ്ഞത്.

അതേസമയം, സണ്ണി ജോസഫിന് ചുട്ട മറുപടിയുമായി കെ.കെ. ശൈലജ രംഗത്തെത്തി. ‘പൊളിറ്റ് ബ്യൂറോയിലെത്തുന്നത് ഒരു വലിയ കാര്യമാണ്. പക്ഷേ സംഘടനയിൽ നിയമസഭയിൽ തോറ്റിട്ടും ജയിച്ചിട്ടുമുണ്ട് എല്ലാവരും. അതിൽ യാതൊരു സംശയവുമില്ല. പാർട്ടിയുടെ ബ്രാഞ്ചിൽനിന്ന് തുടങ്ങി ലോക്കലിലും ഏരിയയിലും ജില്ലയിലുമെല്ലാം പ്രവർത്തിച്ചിട്ടാണ് സംസ്ഥാന കമ്മിറ്റിയിലും കേന്ദ്രകമ്മിറ്റിയിലുമെത്തിയത്. കേന്ദ്രകമ്മിറ്റിയിൽ എത്തിയത് തിരഞ്ഞെടുപ്പിൽ തോറ്റതിന് ശേഷമല്ല.

കേന്ദ്രകമ്മിറ്റിയിൽ സ്വാഭാവികമായി എത്തിച്ചേർന്നതാണെന്നും കെ.കെ ശൈലജ ടീച്ചർ വ്യക്തമാക്കി. സ്ഥാനാർത്ഥികൾ തമ്മിൽ വാമൊഴി വഴക്കവും വാക്പോരും രൂക്ഷമായതോടെ എൽ.ഡി.എഫ് - യു ഡി. എഫ് പ്രവർത്തകരും സോഷ്യൽ മീഡിയയിൽ തുറന്ന പോര് തുടങ്ങിയിട്ടുണ്ട്. മൂന്നാം തവണ പേരാവൂരിൽ ജനവിധി തേടുന്ന സണ്ണി ജോസഫിനെതിരെ ഇഞ്ചോടിഞ്ച് പോരാട്ടമാണ് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗമായ കെ.കെ ശൈലജ നടത്തുന്നത്.

എന്നാൽ സഭയുടെ പിൻതുണയോടെ വെല്ലുവിളി മറികടക്കാമെന്നാണ് സണ്ണി ജോസഫിൻ്റെ പ്രതീക്ഷ കത്തോലിക്കസഭ രാഷ്ട്രീയത്തിൽ നേരിട്ട് ഇടപെടുന്ന മണ്ഡലങ്ങളിലൊന്നാണ് പേരാവൂർ.വന്യജീവി വിഷയം പരിഹരിച്ച് സർക്കാരിന് കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് കത്തോലിക്ക കോൺഗ്രസിൻ്റെ ആരോപണം. സഭയുടെ സ്വന്തം പ്രതിനിധിയാണ് സണ്ണി ജോസഫ്. കെ.പി.സി.സി അദ്ധ്യക്ഷനായതും സഭയുടെ വിശ്വസ്തനും അനുയായിയെന്ന നിലയിലാണ്. മലയോര മേഖലയായ പേരാവൂരിൽ സണ്ണി ജോസഫിനായി കത്തോലിക്ക കോൺഗ്രസും രഹസ്യ പിൻതുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന പേരാവൂരിൽ അവസാന ഘട്ട വിജയം സണ്ണി ജോസഫ് നേടുന്നത് സഭ വോട്ടു മറിക്കുന്നതിനാലാണ്