വോട്ടർ പട്ടിക വികലമാക്കാൻ ആരെങ്കിലും ശ്രമിച്ചാൽ അത് ദേശീയതയെ അട്ടിമറിക്കലാണ് ; മന്ത്രി കെ രാജൻ

Heavy rains expected in the state in the coming days; no flood threat yet, says Minister K Rajan
Heavy rains expected in the state in the coming days; no flood threat yet, says Minister K Rajan

മലപ്പുറം: ഇന്ത്യയുടെ തെരഞ്ഞെടുപ്പ് സംവിധാനം സുതാര്യവും കുറ്റമറ്റതുമാവണമെന്നാണ് ഭരണഘടന അനുശാസിക്കുന്നത്. വോട്ടർ പട്ടികയിൽ അട്ടിമറി നടത്താനും വ്യാജ തിരിച്ചറിയൽ രേഖകൾ ചമച്ച് തെരഞ്ഞെടുപ്പ് പ്രക്രിയയെ വികലമാക്കാനും ആരെങ്കിലും ശ്രമിച്ചാൽ അവർ വെല്ലുവിളിക്കുന്നത് ഇന്ത്യൻ ജനാധിപത്യത്തെയും ഭരണഘടനയെയുമാണ്. വോട്ടർ പട്ടിക വികലമാക്കാൻ ആരെങ്കിലും ശ്രമിച്ചാൽ അത് ദേശീയതയെ അട്ടിമറിക്കലാണെന്നും രാജൻ പറഞ്ഞു.

tRootC1469263">

സ്വാതന്ത്ര്യ ദിനാഘോഷ പ്രസംഗത്തിൽ വോട്ട് ക്രമക്കേടിനെതിരെ റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. ഇന്ത്യയുടെ തെരഞ്ഞെടുപ്പ് സംവിധാനം സുതാര്യമായിരിക്കണമെന്ന് രാജൻ പറഞ്ഞു. .'തെരഞ്ഞെടുപ്പ് സംവിധാനത്തെ അട്ടിമറിക്കാം എന്നത് വ്യാമോഹമാണ്. അത് ഇന്ത്യയുടെ വളർച്ചയ്ക്കും വികാസത്തിനും സ്വീകാര്യമല്ല. അത് അനുവദിച്ചു കൊടുക്കാനും കഴിയില്ല', മന്ത്രി കെ രാജൻ പറഞ്ഞു.

എല്ലാ ഇന്ത്യൻ ഭാഷകളും സംരക്ഷിക്കണമെന്നും മന്ത്രി പ്രസംഗത്തിൽ പറഞ്ഞു. ഒരു ഭാഷ ഒരു സംസ്‌കാരമാണെന്നും ഒരു ഭാഷ ഇല്ലാതാക്കൽ ഒരു സംസ്‌കാരത്തെ ഇല്ലാതാക്കലാണെന്നും മന്ത്രി പറഞ്ഞു. ദേശീയതയെ ചിലർ തെറ്റായി വ്യാഖാനിക്കുന്നുവെന്നും എല്ലാവരെയും എല്ലാ വിവേചനങ്ങൾക്കും അതീതമായി ഉൾക്കൊള്ളുന്നതാണ് ദേശീയതയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags