ഞാന്‍ 'ജമാഅത്തെ ഇസ്ലാമി നോമിനി' എന്ന് അഹമ്മദ് ദേവര്‍കോവില്‍ തെളിയിച്ചാല്‍ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാം;ഫാത്തിമ തഹ്ലിയ
മുസ്ലിം ലീഗിന് തീവ്രത കുറവാണ് എന്ന് പറഞ്ഞ് പാര്‍ട്ടി വിട്ടവരാണ് ഐഎന്‍എല്‍ എന്നും ദേവര്‍കോവില്‍ പഠിച്ചത് എവിടെയാണ് എന്ന് അന്വേഷിച്ചാല്‍ അദ്ദേഹത്തിന്റെ പരാമര്‍ശങ്ങളിലെ വൈരുധ്യം മനസിലാകുമെന്നും തഹ്ലിയ പറഞ്ഞു
ഐഎന്‍എല്‍ നേതാവും കോഴിക്കോട് സൗത്ത് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ അഹമ്മദ് ദേവര്‍കോവില്‍ ഉന്നയിച്ച ആരോപണങ്ങളോട് പ്രതികരിച്ച് പേരാമ്പ്രയിലെ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി ഫാത്തിമ തഹ്ലിയ. താന്‍ ജമാഅത്തെ ഇസ്ലാമി നോമിനിയാണ് എന്ന ആരോപണം തെളിയിച്ചാല്‍ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാമെന്ന് അഹമ്മദ് ദേവര്‍കോവിലിനെ വെല്ലുവിളിച്ചുകൊണ്ട് ഫാത്തിമ തഹ്ലിയ പറഞ്ഞു.
മുസ്ലിം ലീഗിന് തീവ്രത കുറവാണ് എന്ന് പറഞ്ഞ് പാര്‍ട്ടി വിട്ടവരാണ് ഐഎന്‍എല്‍ എന്നും ദേവര്‍കോവില്‍ പഠിച്ചത് എവിടെയാണ് എന്ന് അന്വേഷിച്ചാല്‍ അദ്ദേഹത്തിന്റെ പരാമര്‍ശങ്ങളിലെ വൈരുധ്യം മനസിലാകുമെന്നും തഹ്ലിയ പറഞ്ഞു. 'എന്റെ രാഷ്ട്രീയ ഗുരുനാഥന്മാര്‍ എനിക്ക് വ്യക്തമായ രാഷ്ട്രീയ ബോധ്യം നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ ഭരണഘടനയാണ് എന്റെ മേല്‍വിലാസം,' എന്നും ഫാത്തിമ പറഞ്ഞു.
അഹമ്മദ് ദേവര്‍കോവിലിന്റെ അതേ നിലപാട് ആണോ മറ്റ് ഇടത് നേതാക്കള്‍ക്ക് ഉള്ളത് എന്ന് വ്യക്തമാക്കണമെന്നും ഫാത്തിമ തഹ്ലിയ ആവശ്യപ്പെട്ടു. പേരാമ്പ്രയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ഈ വിഷയത്തിലെ നിലപാട് എന്താണെന്നും അവര്‍ ചോദിച്ചു. തനിക്ക് എല്ലാവരുടെയും പിന്തുണ വേണമെന്നും തഹ്ലിയ കൂട്ടിച്ചേര്‍ത്തു.
.jpg)


