ഓൺലൈനിലൂടെ ഫ്രീയായി IELTS പഠിക്കാം

jdc course
jdc course

 IELTS - ആഗോളതലത്തിൽ അംഗീകരിക്കപ്പെടുന്ന ഇംഗ്ലീഷ് പ്രാവീണ്യ പരീക്ഷയാണ്. പഠനം, തൊഴിൽ, കുടിയേറ്റം തുടങ്ങിയ ആവശ്യങ്ങൾക്കായി ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്ക് IELTS- ൽ നിശ്ചിത സ്‌കോർ നേടുക എന്നത് അനിവാര്യതയാണ്. ശ്രദ്ധ, വായന, എഴുത്ത്, സംസാരം എന്നിങ്ങനെ നാല് ഭാഷാ കഴിവുകൾ ഈ പരീക്ഷ വഴി വിലയിരുത്തപ്പെടുന്നു.

ഇന്ത്യയിലെ മുൻനിര വിദേശ വിദ്യാഭ്യാസ ഏജൻസിയായ ലീപ് ജീബീ എഡ്യൂക്കേഷൻ IELTS പരീക്ഷയിൽ മികച്ച സ്‌കോർ നേടാൻ സഹായിക്കുന്ന ഉന്നത നിലവാരത്തിലുള്ള പരിശീലനം നൽകുന്നു. ഫീസ് വെറും 2500 രൂപ മാത്രം. ലീപ് ജീബീ എഡ്യൂക്കേഷൻ വഴി വിദേശ പഠനത്തിന് പോകുന്ന വിദ്യാർഥികൾക്ക് ഈ തുക റീഫണ്ട് ചെയ്യുന്നതായിരിക്കും. ശ്രദ്ധ, വായന, എഴുത്ത്, സംസാരം എന്നീ നാല് ഭാഷാ കഴിവുകളും മെച്ചപ്പെടുത്താൻ ഉദ്ദേശിച്ചുള്ള സമഗ്രമായ ഈ പരിപാടി ഇന്ററാക്ടീവ് സെഷനുകൾ, പ്രായോഗിക പരീക്ഷാപരിശീലനം എന്നിവയിലൂടെ വിദ്യാർഥികളുടെ ഭാഷ നിലവാരം മെച്ച പ്പെടുത്തുന്നു. അനുഭവസമ്പന്നരായ പരിശീലകർ, ഗുണമേന്മയുള്ള പാഠ്യപദ്ധതികൾ എന്നിവ ഈ കോഴ്‌സിന്റെ പ്രത്യേകതകളാണ്. IELTS പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ആവശ്യമായ ആത്മവിശ്വാസം, നിലവാരമുള്ളതും ലളിതവുമായ പഠന മാർഗങ്ങൾ എന്നിവ വിദ്യാർഥികൾക്ക് നൽകിവരുന്നു.

ഉയർന്ന നിലവാരവും 20 മണിക്കൂർ ദൈർഘ്യമുള്ള ലൈവ് സെഷനുകളും 10 മണിക്കൂർ മുൻകൂട്ടി റെക്കോർഡ് ചെയ്ത പരിശീലന സെഷനുകൾ ലഭ്യമാക്കുന്ന പ്രത്യേക ഓൺലൈൻ പോർട്ടലും ഞങ്ങൾ വിദ്യാർഥികൾക്കായി ക്രമീകരിച്ചിട്ടുണ്ട്. IELTS പരീക്ഷയിൽ ഉണ്ടാകുന്ന സാങ്കേതികതകൾ, വിദ്യാർഥികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ, അതിനുള്ള പരിഹാരങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന ഈ സെഷനുകൾ വിദ്യാർഥികളുടെ പ്രകടനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഈ പരിശീലനത്തിനൊപ്പം തന്നെ വിദ്യാർഥികൾക്ക് എഐ അധിഷ്ഠിത ഫീഡ്ബാക്ക് ഉപയോഗിച്ച് വിലയിരുത്തപ്പെടുന്ന മോക്ക് ടെസ്റ്റുകൾ നൽകുന്നു. ഇത്തരത്തിലുള്ള തത്സമയ അവലോകനത്തിലൂടെ വിദ്യാർഥികൾക്ക് സ്വയം മെച്ചപ്പെടുത്തേണ്ട മേഖലകളെകുറിച്ച് ധാരണ ലഭിക്കുന്നു. ഇത് വ്യക്തിഗത പഠനാനുഭവം ഉറപ്പാക്കുന്നു. അതിനാൽ വിദ്യാർഥികൾക്ക് അവരുടെ കഴിവുകൾ ഫലപ്രദമായി ഉപയോഗിച്ച് ആഗ്രഹിക്കുന്ന സ്‌കോർ നേടാൻ സാധിക്കുന്നു.

2025 മാർച്ച് ഒന്ന് മുതൽ, ഇന്ത്യയിൽ IELTS പേപ്പർ ബേസ്ഡ്, കമ്പ്യൂട്ടർ ഡെലിവേഡ് പരീക്ഷകൾക്ക് പരീക്ഷാ ഫീസ് 18,000 രൂപയാണ്. UK വിസകളും ഇമിഗ്രേഷനും (UKVI) ലക്ഷ്യമിട്ടുള്ള IELTS പരീക്ഷയ്ക്ക് 18,250 രൂപയാണ് പരീക്ഷാ ഫീസ്. അതേസമയം IELTS ലൈഫ് സ്‌കിൽസ് (A1, B1) പരീക്ഷയുടെ ഫീസ് 17,000 രൂപയാണ്. കേരളം ഉൾപ്പെടെ ഇന്ത്യയിലെ എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും ഈ ഫീസ് ബാധകമാണ്. പരീക്ഷാർഥികൾക്ക് തങ്ങളുടെ ഇഷ്ടാനുസരണം പേപ്പർ ബേസ്ഡ് അല്ലെങ്കിൽ കമ്പ്യൂട്ടർ ഡെലിവേഡ് ഫോർമാറ്റുകൾ തിരഞ്ഞെടുക്കാൻ കഴിയും.
സൗജന്യ IELTS പഠനത്തെക്കുറിച്ചും വിദേശ വിദ്യാഭ്യാസത്തെക്കുറിച്ചും കൂടുതൽ അറിയാൻ വിദഗ്ദ്ധരോട് ചോദിക്കാം : 7356 155 333

Tags