ഇടുക്കി ജനവാസ മേഖലയിലിറങ്ങിയ കടുവയെ കണ്ടെത്താനായി ഡ്രോൺ നിരീക്ഷണം ആരംഭിച്ചു
Updated: Mar 13, 2025, 09:38 IST


ആദ്യഘട്ട ഡ്രോൺ നിരീക്ഷണത്തിനു ശേഷമാവും നേരിട്ടുള്ള പരിശോധന
ഇടുക്കി: വണ്ടിപെരിയാർ ഗ്രാംബിയിലെ കടുവയെ കണ്ടെത്താൻ ഡ്രോൺ നിരീക്ഷണം ആരംഭിച്ചു. ഗ്രാംബി മേഖലയിലെ ചതുപ്പ് നിലങ്ങൾ കേന്ദ്രീകരിച്ച് നിരീക്ഷണം. ആദ്യഘട്ട ഡ്രോൺ നിരീക്ഷണത്തിനു ശേഷമാവും നേരിട്ടുള്ള പരിശോധന. പ്രത്യേകസംഘം കാൽപ്പാടുകൾ നോക്കി കടുവയെ പിന്തുടർന്നെത്താനാണ് ശ്രമം നടക്കുന്നത്. വണ്ടിപ്പെരിയാർ ഗ്രാംബി എസ്റ്റേറ്റ് ആറാം നമ്പർ ഫാക്ടറിക്ക് സമീപമായിരുന്നു കുറച്ച് ദിവസങ്ങൾക്ക് മുൻപ് കടുവയിറങ്ങിയത്. ജനവാസ മേഖലയോട് ചേർന്ന പ്രദേശത്ത് നാട്ടുകാരാണ് കടുവയെ കണ്ടെത്തിയത്. ഒരു മണിക്കൂറോളം കടുവ പ്രദേശത്തുണ്ടായിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു.