ശക്തമായ കാറ്റും മഴയും : ഇടുക്കിയിൽ വീടിന് മുകളിലേക്ക് കവുങ്ങ് പതിച്ച് മൂന്നു വയസ്സുകാരന് പരുക്ക്

Strong winds and rain: Three-year-old injured after a tree falls on top of a house in Idukki
Strong winds and rain: Three-year-old injured after a tree falls on top of a house in Idukki

ഇടുക്കി: ശക്തമായ മഴയിലും കാറ്റിലും വീടിന് മുകളിലേക്ക് കവുങ്ങ്  പതിച്ച് മൂന്നു വയസ്സുകാരന് പരുക്ക്. ചെമ്മണ്ണാർ ആറ്റിങ്കൽപ്ലാക്കൽ സനീഷിന്റെ മകൻ ക്രിസ്റ്റിക്കാണ്  പരുക്കേറ്റത്. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ക്രിസ്റ്റിയെ രാജാക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് രാവിലെ അഞ്ചുമണിയോടുകൂടിയാണ് സംഭവം. കിടപ്പുമുറിക്ക് മുകളിലേക്ക് കവുങ്ങ് ഒടിഞ്ഞ് വീഴുകയായിരുന്നു. ആസ്ബറ്റോസ് ഷീറ്റിന്റെ പാളി പതിച്ചാണ് ക്രിസ്റ്റിക്ക് പരുക്കേറ്റത്. അപകടസമയത്ത് സനീഷും ഭാര്യയും മകനുമായിരുന്നു മുറിയിൽ ഉണ്ടായിരുന്നത്. അമിതമായി രക്തസ്രാവം ഉണ്ടായതോടുകൂടി കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

tRootC1469263">

തെക്കൻ മഹാരാഷ്ട്രയ്‌ക്ക്‌ മുകളിലും വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്‌ മുകളിലും ചക്രവാതചുഴിയുണ്ട്‌. ഇതാണ് കേരളത്തില് ശക്തമായ കാറ്റ് തുടരാൻ കാരണം. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർ​ഗോഡ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. 

Tags