ഇടുക്കിയിൽ യുവതി തലയ്ക്കടിയേറ്റു കൊല്ലപ്പെട്ട സംഭവം: ഭര്‍ത്താവ് മരിച്ച നിലയില്‍

D

സുബിനാണ് രജനിയെ കൊലപ്പെടുത്തിയതെന്ന നിഗമനത്തിലായിരുന്നു പോലീസ്.

ഇടുക്കി: ഉപ്പുതറ മത്തായിപ്പാറ എംസി കവലയ്ക്കു സമീപം യുവതി തലയ്ക്കടിയേറ്റു കൊല്ലപ്പെട്ട സംഭവത്തില് പോലീസ് തെരഞ്ഞിരുന്ന ഭര്‍ത്താവിനെ സമീപത്തെ പുരയിടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.മത്തായിപ്പാറ എം.സി. കവലയ്ക്കു സമീപം മലേക്കാവില് സുബിനെ(രതീഷ്)യാണ് ഇന്നു മരിച്ച നിലയില്‍ കണ്ടെത്തിയത്.

സുബിന്റെ ഭാര്യ രജനി (38)യെ  വീട്ടില് മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. പിന്നീട് സുബിനെ കാണാതാകുകയായിരുന്നു. സുബിനും രജനിയും തമ്മില്‍ കലഹം പതിവായിരുന്നു. സുബിനാണ് രജനിയെ കൊലപ്പെടുത്തിയതെന്ന നിഗമനത്തിലായിരുന്നു പോലീസ്.

സംഭവത്തിനു ശേഷം തമിഴ്നാട്ടിലേക്കു കടന്ന സുബിന് കഴിഞ്ഞ ദിവസം വീടിനു സമീപമെത്തിയതായി പോലീസിനു വിവരം ലഭിച്ചിരുന്നു. തുടര്ന്ന് പരിസര പ്രദേശങ്ങളില് തെരച്ചില് നടത്തുന്നതിനിടെയാണ് ഇന്നു മരിച്ച നിലയില്‍ കണ്ടെത്തിയത്.

tRootC1469263">

Tags