ഇടുക്കി ജില്ലയിലെ 78 പ്രദേശങ്ങളിൽ ടവറുകൾ സ്ഥാപിക്കുന്നു

google news
Palakkad mobile phone tower theft The accused in the case is under arrest

തൊ​ടു​പു​ഴ: ജി​ല്ല​യി​ലെ ആ​ദി​വാ​സി-​വി​ദൂ​ര മേ​ഖ​ല​ക​ളി​ലും വ​ന​മേ​ഖ​ല​ക​ളി​ലു​മ​ട​ക്കം 78 പ്ര​ദേ​ശ​ങ്ങ​ളി​ൽ ബി.​എ​സ്.​എ​ൻ.​എ​ൽ വ​ഴി ഡി​സം​ബ​റി​നു​ള്ളി​ൽ മൊ​ബൈ​ൽ ട​വ​ർ സ്ഥാ​പി​ക്കാ​നു​ള്ള ന​ട​പ​ടി തു​ട​ങ്ങി. ഇ​തു​വ​ഴി വി​ദൂ​ര മേ​ഖ​ല​ക​ളി​ല​ട​ക്കം 4 ജി ​സൗ​ക​ര്യ​ത്തോ​ടെ​യു​ള്ള മൊ​ബൈ​ൽ റേ​ഞ്ചും ഇ​ന്‍റ​ർ​നെ​റ്റും ല​ഭ്യ​മാ​കും.

കേ​ന്ദ്ര സ​ർ​ക്കാ​റി​ന്‍റെ യൂ​നി​വേ​ഴ്സ​ൽ സ​ർ​വി​സ് ഒ​ബ്ലി​ഗേ​ഷ​ൻ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച്, ജി​ല്ല​യി​ൽ ഒ​രു മൊ​ബൈ​ൽ ഓ​പ​റേ​റ്റ​ർ​മാ​ർ​ക്കും 4ജി ​ക​ണ​ക്ഷ​ൻ ന​ൽ​കാ​ൻ ക​ഴി​യാ​ത്ത ട​വ​ർ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ 21 എ​ണ്ണം ക​ണ്ണ​ൻ​ദേ​വ​ൻ ഹി​ൽ പ്ലാ​ന്‍റേ​ഷ​ൻ പ്ര​ദേ​ശ​ത്തും 35 എ​ണ്ണം സ​ർ​ക്കാ​ർ വ​ന​ഭൂ​മി​യി​ലും ബാ​ക്കി വ​രു​ന്ന​വ സ​ർ​ക്കാ​ർ/​സ്വ​കാ​ര്യ ഭൂ​മി​യി​ലു​മാ​ണ് സ്ഥാ​പി​ക്കു​ന്ന​ത്.

ആ​റ്​ ട​വ​റു​ക​ളി​ൽ നി​ല​വി​ലു​ള്ള​വ​യു​ടെ ശേ​ഷി ഉ​യ​ർ​ത്തും. ബി.​എ​സ്.​എ​ൻ.​എ​ൽ സ​ർ​വേ ന​ട​ത്തി ട​വ​ർ സ്ഥാ​പി​ക്കാ​ൻ തീ​രു​മാ​നി​ച്ച പ​ട​മു​ഖം, പൊ​ന്ന​ടു​ത്താ​ൻ, മു​ണ്ട​ൻ​മു​ടി എ​ന്നി​വി​ട​ങ്ങ​ളി​ൽ ഭൂ​മി​ ക​ണ്ടെ​ത്താ​ൻ ശ്ര​മ​ങ്ങ​ൾ ന​ട​ന്നു വ​രു​ക​യാ​ണ്. ആ​റ് പ്ര​ദേ​ശ​ങ്ങ​ളി​ൽ ട​വ​ർ സ്ഥാ​പി​ക്കു​ന്ന​തി​ന് വെ​ണ്ട​ർ​മാ​രു​മാ​യി ക​രാ​ർ ഒ​പ്പി​ട്ട് പ​ണി തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു.2021 ഏ​പ്രി​ലി​ൽ ഡീ​ൻ കു​ര്യാ​ക്കോ​സ്​ എം.​പി കേ​ന്ദ്ര വാ​ർ​ത്താ വി​ത​ര​ണ പ്ര​ക്ഷേ​പ​ണ​മ​ന്ത്രി ര​വി​ശ​ങ്ക​ർ പ്ര​സാ​ദി​ന് ക​ത്ത് ന​ൽ​കി​യി​രു​ന്നു. ദേ​വി​കു​ളം മേ​ഖ​ല​ക​ളി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ ട​വ​റു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തെ​ന്ന് എം.​പി​ പ​റ​ഞ്ഞു.

ദേ​വി​കു​ളം നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ൽ പു​തു​ക്കു​ടി, ഇ​രു​ട്ട​ല​ക്കു​ടി, കാ​വ​ക്കു​ടി, ക​മ്മാ​ല​ക്കു​ടി, താ​യ​ണ്ണ​ൻ​കു​ടി, ഇ​ന്ദി​ര കോ​ള​നി, കാ​നാ​ക്ക​യം, കോ​ഴി​യ​ള​ക്കു​ടി, വെ​ലി​യം​പാ​റ​ക്കു​ടി, അ​മ്പാ​ല​പ്പ​ടി​ക്കു​ടി, ചൂ​ര​ക്കെ​ട്ടെ​ൻ, ആ​റാം​മൈ​ൽ ക​മ്പി​ലൈ​ൻ, പ​ഴ​മ്പി​ള്ളി​ച്ചാ​ൽ, കു​രു​തി​ക്കു​ടി, നെ​ല്ലി​പ്പാ​റ​ക്കു​ടി, മു​ല്ല​ക്കാ​നം, ന​ടു​ക്കു​ടി, ചെ​മ്പ​ക്കാ​ട്, ഇ​ഡ്ഡ​ലി​പ്പാ​റ​ക്കു​ടി, ഇ​രു​പ്പു​ക​ല്ലു​കു​ടി, കാ​വ​ക്കാ​ട്ടു​കു​ടി,

കെ​പ്പ​ക്കാ​ട്, ഒ​ള്ള​വ​യ​ൽ​ക്കു​ടി, കു​രി​ശു​പാ​റ, പീ​ച്ചാ​ട്, പെ​ട്ടി​മു​ടി, രാ​ജ​മ​ല ഫാ​ക്ട​റി, തെ​ൻ​മ​ലെ, സൈ​ല​ൻ​റ് വാ​ലി, ല​ക്ഷ്മി എ​സ്റ്റേ​റ്റ്, മാ​ട്ടു​പ്പെ​ട്ടി, ഗു​ണ്ടു​മ​ലൈ ഫാ​ക്ട​റി, എ​ല്ല​പ്പെ​ട്ടി, ഗു​ണ്ടു​മ​ല, ന​ല്ല​ത​ണ്ണി എ​സ്റ്റേ​റ്റ്, ചെ​ണ്ടു​വ​രൈ, ഓ​ൾ​ഡ് ദേ​വി​കു​ളം, അ​രു​വി​ക്കാ​ട് ഈ​സ്റ്റ്, ക​ട​ലാ​ർ ഈ​സ്റ്റ്, ചി​റ്റു​വ​രൈ ഈ​സ്റ്റ്, ചോ​ള​മ​ലൈ, കു​ണ്ട​ല, മേ​ത്താ​പ്പ്, ന്യൂ​ചി​റ്റു​വ​രൈ, ചെ​ണ്ടു​വ​രൈ സൗ​ത്ത്, പെ​രി​യ​വ​രൈ-​ആ​ന​മു​ടി, ചെ​ണ്ടു​വ​രൈ ടോ​പ്, കു​ള​ച്ചി​വ​യ​ൽ​ക്കു​ടി, ചെ​മ്പ​ട്ടി​ക്കു​ടി, പ്ലാ​മ​ല, ത​ല​മാ​ലി, അ​ഞ്ചാം മൈ​ൽ, കു​ഞ്ചി​പ്പെ​ട്ടി,

കൊ​ച്ചു​കു​ട​ക​ല്ല്, ഇ​രു​മ്പു​കു​ത്തി ക​വ​ല, മു​ട്ടു​കാ​ട്, നെ​റ്റി​മു​ടി എ​ന്നീ ഭാ​ഗ​ങ്ങ​ളി​ലും പീ​രു​മേ​ട് മ​ണ്ഡ​ല​ത്തി​ൽ പ​ച്ച​ക്കാ​നം, അ​ഴ​ങ്ങാ​ട്, മു​ക്കു​ളം, ഗ്രാ​മ്പി, വ​ഞ്ചി​വ​യ​ൽ, ചെ​ന്നാ​പ്പാ​റ, അ​മ​ല​ഗി​രി-​ന​ല്ല​ത​ണ്ണി, ക​ണ്ണം​പ​ടി, മേ​ൻ​മാ​രി, എ​ന്നി​വി​ട​ങ്ങ​ളി​ലും തൊ​ടു​പു​ഴ മ​ണ്ഡ​ല​ത്തി​ൽ കൊ​ക്ക​ര​ക്കാ​നം, പൊ​ന്നെ​ടു​ത്താ​ൻ, എ​ള്ളി​ച്ചേ​രി, മ​ക്കു​വ​ള്ളി, തെ​ക്ക​ൻ​തോ​ണി, മു​ണ്ട​ൻ​മു​ടി, പ​ട്ട​യ​ക്കു​ടി, എ​ന്നി​വി​ട​ങ്ങ​ളി​ലും ഉ​ടു​മ്പ​ൻ​ചോ​ല മ​ണ്ഡ​ല​ത്തി​ൽ തി​ങ്ക​ൾ​ക്കാ​ട്, സ​ന്യാ​സി​യോ​ട, ശൂ​ല​പ്പാ​റ, പ​ന്നി​യാ​ർ, പൂ​പ്പാ​റ എ​ന്നി​വി​ട​ങ്ങ​ളി​ലു​മാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ ട​വ​റു​ക​ൾ സ്ഥാ​പി​ക്കു​ക. നി​ർ​മാ​ണ കാ​ലാ​വ​ധി 2023 ഡി​സം​ബ​ർ 31 ആ​ണ്.

Tags