ഇടുക്കി നെടുങ്കണ്ടം കൊലപാതകം; പ്രതി സജി പോലീസ് പിടിയിൽ

Idukki Nedumkandam murder; Accused Saji arrested by police

നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടം പച്ചടിയില്‍ വീട്ടുവളപ്പില്‍ നിന്നും മൃതദേഹങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍, പ്രതി സജി പൊലീസ് പിടിയിൽ. സംസ്ഥാനം വിട്ടിരിക്കാനുള്ള സാധ്യത കണക്കിലെടുത്ത് അന്വേഷണം തമിഴ്‌നാട്ടിലേക്കും വ്യാപിപ്പിച്ചിരുന്നു. എന്നാൽ വീട്ടിലെ പറമ്പിൽ നിന്നാണ് പിടികൂടിയത്. അന്വേഷണത്തിന്റെ ഭാഗമായി അതിര്‍ത്തി ചെക്‌പോസ്റ്റുകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. തമിഴ്‌നാട് പൊലീസിന് സജിയുടെ ചിത്രം അടക്കമുള്ള വിവരങ്ങള്‍ കൈമാറിയിരുന്നു.സജിയെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.

പച്ചടി പൊന്നുട്ടയില്‍ മേരിക്കുട്ടി (70), റെജി (48) എന്നിവരെ ഈ മാസം രണ്ട് മുതല്‍ കാണാതായിരുന്നു. വീട്ടുവളപ്പില്‍ നിന്നും കണ്ടെടുത്തത് ഇവരുടെ മൃതദേഹങ്ങളാണ് എന്നാണ് സംശയിക്കുന്നത്. മൃതദേഹം അഴുകിയ നിലയിലാണ്. ഡിഎന്‍എ, ശാസ്ത്രീയ പരിശോധനകള്‍ അടക്കം നടത്തി മൃതദേഹങ്ങള്‍ ഇവരുടേതാണെന്ന് സ്ഥിരീകരിക്കേണ്ടതുണ്ടെന്ന് എസ്പി പറഞ്ഞു. എന്നാണ് കൊലപാതകം നടത്തിയതെന്നത് അടക്കമുള്ള കാര്യങ്ങള്‍ കൂടുതല്‍ അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാകൂ.

ഈ മാസം 5-ാം തീയതിയും ആറാം തീയതിയും മേരിക്കുട്ടിയെയും റെജിയേയും കണ്ടതായി പറയുന്നുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വീട്ടിലെത്തിയവര്‍ ഇവരെ കണ്ടതായാണ് വിവരം. അതിനുശേഷമാകാം കുറ്റകൃത്യം നടത്തിയിട്ടുണ്ടാകുകയെന്നും എസ്പി സൂചിപ്പിച്ചു. മേരിക്കുട്ടിയുടെ ഇളയ മകന്‍ സജി ഒളിവിലാണ്. സജിയെ കിട്ടി കൂടുതല്‍ ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കൂഎന്നും ജില്ലാ പൊലീസ് മേധാവി പറയുന്നു. മേരിക്കുട്ടിയുടെ ഭര്‍ത്താവ് മാത്യുവിന്റെ ദുരൂഹമായ തിരോധാനവും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Tags